ഡ്രൈവിങ് ലൈസൻസ്: പഠനത്തിനു ചെലവുകൂടും

Share to

Perinthalmanna Radio
Date: 25-02-2024

ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിപുലപ്പെടുത്തിയപ്പോൾ ഫീസും ഇനി അധികം നൽകേണ്ടിവരും. ഫീസ് കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്നാണു ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നത്.

മേയ് ഒന്നുമുതൽ ഡ്രൈവിങ് ലൈസൻസ് നടപടി പരിഷ്കരിക്കുമെന്നാണ് മോട്ടോർവാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. സാധാരണ 30 ദിവസത്തെ ക്ലാസുകൊണ്ട് ഡ്രൈവിങ് പഠനം ഏകദേശം പൂർത്തിയാക്കിയാണ് ടെസ്റ്റിനു ഹാജരാക്കുന്നത്. പുതിയ രീതിപ്രകാരം ഇത്രയും ദിവസത്തെ ക്ലാസ് മതിയാകാതെവരും.

മുൻപ്‌ ‘എച്ച്’ മാത്രം എടുത്താൽ ടെസ്റ്റ് പൂർത്തിയാക്കാമായിരുന്നു. പുതിയരീതിയിൽ ഒട്ടേറെ കടമ്പകളുണ്ട്. പഠിച്ചെടുക്കാൻ കുറച്ചുപേർക്കെങ്കിലും പ്രയാസമുണ്ടാകും. അതിനാൽ, പഠിക്കാനുള്ള കഴിവനുസരിച്ച് ഫീസിൽ വ്യത്യാസം വരാം. പഠനസമയം കൂടുന്തോറും ഫീസും കൂടും.

ഇന്ധനവില ഇടയ്ക്കിടെ വർധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ ഫീസ് മുൻകൂട്ടി നിശ്ചയിക്കാനും സാധിക്കില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഫീസിന്റെ കാര്യത്തിൽ മോട്ടോർവാഹന വകുപ്പോ സർക്കാരോ നിർദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുമില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *