
Perinthalmanna Radio
Date: 25-02-2024
പെരിന്തൽമണ്ണ: പിടിഎം കോളേജ് പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ച ആംഫി തിയേറ്റർ സമർപ്പിച്ചു. അഞ്ചു ലക്ഷം രൂപ മുടക്കി 300 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. സ്വദേശത്തും വിദേശത്തും ഉള്ള പൂര്‍വ്വ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച അഞ്ചു ലക്ഷം രൂപ മുടക്കിയാണ് ഓപ്പൺ തിയേറ്ററിൻ്റെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ചത്. കോളേജ് പൂർവ്വ വിദ്യാർഥിയായ മുൻ മന്ത്രി എ.പി അനിൽ കുമാർ എംഎൽഎ ഉത്ഘാടനം ചെയ്തു. മുൻ ജില്ലാ പോലീസ് മേധാവിയായ അലുമിനി അസോസിയേഷൻ പ്രസിഡണ്ട് യു.അബ്ദുൽ കരീം ഐപിഎസ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വി ശശി കുമാർ, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി രമേശൻ, സെക്രട്ടറി വി.ബാബുരാജ്, പ്രിൻസിപ്പൽ ഡോക്ടർ കെ ഹംസ, സ്റ്റാഫ് കോ ഓർഡിനേറ്റർ ഡോക്ടർ സുഹൈൽ അബ്ദുൽ റബ്ബ്, യൂണിയൻ ചെയർമാൻ ആദിൽ അബ്ദുസമദ്, അക്ബർ ഇഡു വമ്മൽ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അബ്ദു സലീം, പോലീസ് സബ് ഇൻസ്പെക്ടറും ചെറു കഥാകൃത്തുമായ സുരേഷ് തെക്കീട്ടിൽ എന്നിവരെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥി സംഗമവും കലാ പരിപാടിയും അരങ്ങേറി. പുതിയ വർഷതേക്കുള്ള 31 അംഗ ഭാരവാഹികളും ചുമതലയേറ്റു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
