പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു

Share to

Perinthalmanna Radio
Date: 26-02-2024

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന സാംസ്കാരിക വകുപ്പും വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി പ്രകാരം നടത്തുന്ന കലാപരിശീലനം പൂർത്തിയാക്കിയ  കലാകാരൻ മാരുടെ അരങ്ങേറ്റം  ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. ഈഴം എന്ന പേരിൽ നടന്ന അരങ്ങേറ്റത്തിൻ്റെ ഉദ്ഘാടനം  പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എ.കെ.മുസ്തഫയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ. നിർവ്വഹിച്ചു. ഒരു കാലത്ത് വള്ളുവനാടിൻ്റെ യശസ്സ് വർദ്ധിപ്പിച്ച നിരവധി കലാപ്രതിഭകളും സാംസ്ക്കാരിക നായകരും ഉദയം കൊണ്ട പെരിന്തൽമണ്ണയുടെ കലാ സാംസ്ക്കാരിക പൈതൃകങ്ങൾ നമുക്ക് തിരിച്ചു പിടിക്കേണ്ടതു ണ്ടെന്നും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ നടക്കുന്ന ഇത്തരം പരിപാടികൾ ലക്ഷ്യ പ്രാപ്തിക്ക് ഏറെ സഹായകരമാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കേറ്റ് വിതരണവും നടന്നു. വിഷ്വൽ ആർട്ട് പ്രാക്ടീഷണർ കെ.വിഷ്ണു പ്രിയൻ, ആർ. എൽ.വി ചൈതന്യ, കലാ മണ്ഡലം അനുശ്രീ, കലാമണ്ഡലം ശ്രീരാം വൈശാഖ്, കലാമണ്ഡലം സുധീഷ്, മുഹമ്മദ് മുസ്തഫ തുടങ്ങിയ അദ്ധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. മോഹിനിയാട്ടം കുച്ചുപ്പുടി വീണ ചെണ്ട  നാടൻപാട്ട് മാപ്പിളപ്പാട്ട്   ലളിതഗാനം ചിത്രരചന  എന്നീ മേഖലകളിൽ കഴിഞ്ഞ രണ്ടു വർഷമായി  നടത്തി വന്ന പരിശീലന പദ്ധതിയിൽ ഉൾപ്പെട്ട ഇരുനൂറിലധികം  വരുന്ന വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ്റി ഇരുപത്തഞ്ച് പേരാണ് രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന നിറഞ്ഞ സദസ്സിനു മുമ്പിൽ പരിപാടികൾ അവതരിപ്പിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വനജകുന്നം കുലത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ  സ്ഥിര സമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട് മുദ്ര ഫാമിലി ക്ലബ്ബ് ഡയറക്ടർ ലതിക സതീഷ്  മെമ്പർമാരായ മുഹമ്മദ് നയിം വിൻസിടീച്ചർ നാലകത്ത് ഷൗക്കത്ത്  കമല ടീച്ചർ പി.ഗിരിജ എച്ച്.സി. മൻസൂർ പങ്കെടുത്തു. ചൈതന്യ അങ്ങാടിപ്പുറം നന്ദി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *