ഷൊർണൂർ– നിലമ്പൂർ പാതയിൽ ട്രെയിനുകൾക്ക് മിനിമം ചാർജ് 10 രൂപയാക്കി

Share to

Perinthalmanna Radio
Date: 27-02-2024

പെരിന്തൽമണ്ണ: പാസഞ്ചർ, മെമു ട്രെയിനുകളിൽ കുറഞ്ഞ നിരക്കിലുള്ള ഓർഡിനറി ടിക്കറ്റുകൾ പുനഃസ്ഥാപിച്ച് റെയിൽവേ. കോവിഡിനു ശേഷം ‘എക്സ്പ്രസ് സ്പെഷൽ’ എന്ന പേരിലാണ് പാസഞ്ചർ, മെമു ട്രെയിനുകൾ സർവീസ് നടത്തുന്നത്. സമയക്രമവും സ്റ്റോപ്പുകളും പഴയ പാസഞ്ചർ ട്രെയിനുകളുടേതു തന്നെയാണെങ്കിലും പേരുമാറ്റത്തോടെ നിരക്ക് എക്സ്പ്രസ് ട്രെയിനിനു തുല്യമായിരുന്നു. കോവിഡിനു മുൻപ് പാസഞ്ചറുകളായി ഓടിയ മുഴുവൻ ട്രെയിനുകളിലും മെമു ട്രെയിനുകളിലുമാണ് ഓർഡിനറി ടിക്കറ്റ് നിരക്ക് പുനഃസ്ഥാപിച്ചത്.

ഷൊർണൂർ–നിലമ്പൂർ പാതയിൽ ട്രെയിനുകൾക്ക് വീണ്ടും മിനിമം ചാർജ് 10 രൂപയാകും. ഈ റൂട്ടിൽ ഇന്നലെത്തന്നെ ചിലയിടങ്ങളിൽ എവിടിഎം മെഷീൻ വഴി 10 രൂപയുടെ മിനിമം ചാർജാണ് ഈടാക്കിയത്.

തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി, എക്‌സ്‌പ്രസ് ട്രെയിനായതിനാൽ നിരക്കിൽ മാറ്റമില്ല. നിലമ്പൂർ– കോട്ടയം എക്‌സ്പ്രസിന്റെ നിരക്കിൽ വ്യക്തതയായിട്ടില്ല. നിലമ്പൂർ– ഷൊർണൂർ റൂട്ടിലെ മറ്റെല്ലാ ട്രെയിനുകൾക്കും നിരക്കിളവ് ബാധകമാണ്.

മൊബൈൽ ഫോൺ വഴി ടിക്കറ്റ് എടുക്കാനുള്ള അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റത്തിൽ (യുടിഎസ് ആപ്) കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ലഭ്യമായിത്തുടങ്ങി. റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകളിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഓർഡിനറി ടിക്കറ്റ് ലഭ്യമായിത്തുടങ്ങും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *