
Perinthalmanna Radio
Date: 27-02-2024
പെരിന്തൽമണ്ണ ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന 13.76 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കമായി. രാജ്യത്തെ വിവിധ വികസന പദ്ധതികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നടത്തിയ ഉദ്ഘാടന ചടങ്ങ് കാണാനായി നൂറുകണക്കിന് ആളുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം ശിലാഫലകം എം.പി.അബ്ദുസ്സമദ് സമദാനി എംപി അനാഛാദനം ചെയ്തു. ഒട്ടേറെ പുരോഗമന പ്രവർത്തനങ്ങൾ ആവശ്യമായിട്ടുള്ള മേഖലയാണ് ഷൊർണൂർ–നിലമ്പൂർ ലൈനെന്ന് അദ്ദേഹം പറഞ്ഞു.
ഇതിൽ കുറെ കാര്യങ്ങൾ നടന്നുവരുന്നുണ്ടെന്നും ഇനിയും കുറെ കാര്യങ്ങൾ നടക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞളാംകുഴി അലി എംഎൽഎ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ, സീനിയർ ഡിവിഷനൽ സേഫ്റ്റി ഓഫിസർ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
പാലക്കാട് ഡിവിഷൻ ചീഫ് വെൽഫെയർ ഇൻസ്പെക്ടർ കെ.എസ്.ശ്രീകുമാർ, കമേഴ്സ്യൽ സൂപ്പർവൈസർ അയൂബ്, സീനിയർ സെക്ഷൻ എൻജിനീയർ(വർക്സ്) സജി, സേഫ്റ്റി കൗൺസിലർമാരായ രാജേഷ്, സജി, സ്റ്റേഷൻ മാനേജർ സി.എസ്.ഉണ്ണി, ആർപിഎഫ് എഎസ്ഐ അരവിന്ദാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
