
Perinthalmanna Radio
Date: 27-02-2024
പെരിന്തൽമണ്ണ : ഐ.പി.എൽ. സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തുന്നു. മാർച്ച് ആദ്യം രണ്ടു ദിവസമാണ് സഞ്ജു പരിശീലനത്തിനായി ഇവിടെ ചെലവഴിക്കുക. മാർച്ച് 22-നാണ് ഐ.പി.എൽ. സീസൺ തുടങ്ങുന്നത്. ഇതിനു മുന്നോടിയായുള്ള പരിശീലനമായതിനാൽ സഞ്ജുവിനൊപ്പം രാജസ്ഥാൻ റോയൽസിലെ മറ്റു ചില താരങ്ങളും ഉണ്ടായേക്കും. മലപ്പുറത്തെ ക്രിക്കറ്റ് പ്രേമികൾക്ക് സഞ്ജുവിന്റെ വരവ് ആവേശമാകും. ആരാധകർ അത്തരം പ്രചാരണവും സാമൂഹികമാധ്യമങ്ങളിൽ തുടങ്ങിയിട്ടുണ്ട്.
പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുൻപ് ചില ആഭ്യന്തര, ലീഗ് മത്സരങ്ങൾ സഞ്ജു കളിച്ചിട്ടുണ്ട്.
മികച്ച നെറ്റ് പ്രാക്ടീസ് സംവിധാനങ്ങളും ഇവിടെയുണ്ട്. ഇതു കണക്കിലെടുത്താണ് സഞ്ജു പെരിന്തൽമണ്ണ തിരഞ്ഞെടുത്തതെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഐ.പി.എൽ. സീസണിൽ രാജസ്ഥാൻ റോയൽസ് അഞ്ചാം സ്ഥാനത്തായിരുന്നു. സഞ്ജുവിന്റെ നായകത്വത്തിൽ ഏഴു കളികൾ ജയിച്ചു. ഏഴെണ്ണം പരാജയപ്പെട്ടു. മാർച്ച് 24-ന് ലാഹോർ സൂപ്പർ ജയന്റ്‌സുമായാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യമത്സരം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
