
Perinthalmanna Radio
Date: 28-02-2024
പെരിന്തൽമണ്ണ : ടൗണിന് സമീപത്തുള്ള കുളിർമലയിൽ വ്യാപകമായി പുൽക്കാടുകൾ കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ 11-ഓടെ കക്കൂത്ത് ഭാഗത്ത് തീപിടിച്ചത് മലയുടെ മറുഭാഗങ്ങളിലേക്കടക്കം വ്യാപിക്കുകയായിരുന്നു. രാത്രി വൈകിയും തീ പൂർണമായി അണഞ്ഞിട്ടില്ല. മലയുടെ താഴ് ഭാഗത്തായാണ് വീടുകളുള്ളത്. ഇവിടങ്ങളിലേക്ക് തീ എത്താതിരിക്കുന്നതിനുള്ള നടപടികൾ പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്.
പകൽസമയത്ത് അത്തരം പ്രദേശങ്ങളിൽ അഗ്നിരക്ഷാസേനയെത്തി തീ അണച്ചിരുന്നു. മലയായതിനാൽ അഗ്നിരക്ഷാവാഹനം ഇവിടേക്ക് എത്തിക്കാനാവില്ല. ചെങ്കുത്തായ പ്രദേശമായതിനാൽ നേരിട്ടെത്തിയുള്ള തീ അണയ്ക്കലും സാധ്യമല്ല. രാത്രിയോടെ ടൗണിൽനിന്ന് തീ കത്തുന്നതു കണ്ട് യാത്രക്കാരടക്കമുള്ളവർ അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ചറിയിച്ചിരുന്നു. മിക്കവാറും വേനലിന്റെ തുടക്കത്തിൽത്തന്നെ മലയിൽ തീപ്പിടിത്തമുണ്ടാകാറുണ്ട്. ജല അതോറിറ്റിയുടെ സംഭരണി മാത്രമാണ് മലമുകളിലുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
