
Perinthalmanna Radio
Date: 29-02-2024
പരീക്ഷച്ചൂടിലേക്ക് കേരളം. ഹയർ സെക്കൻഡറി പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. 26 വരെയാണ് പരീക്ഷ. മാർച്ച് നാലിനാണ് എസ്‌എസ്‌എല്‍സി പരീക്ഷകള്‍ ആരംഭിക്കുക. റ്റിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി പരീക്ഷകളും മാർച്ച് നാല് മുതലാകും ആരംഭിക്കുക.
4,14,159 വിദ്യാർത്ഥികള്‍ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർത്ഥികള്‍ രണ്ടാം വർഷം പരീക്ഷയും എഴുതും. 2,017 പരീക്ഷ കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ 1,994 പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തിലും എട്ട് കേന്ദ്രങ്ങള്‍ വീതം ഗള്‍ഫ് മേഖലയിലും ലക്ഷദ്വീപിലുമാണ്. ആറ് പരീക്ഷാ കേന്ദ്രങ്ങള്‍ മാഹിയിലും സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും ഇൻവിജിലേറ്റർമാരെയും നിയമിച്ച് ഉത്തരവായിട്ടുണ്ട്. ചീഫ് സൂപ്രണ്ടുമാരുടെ ജില്ലാതല യോഗങ്ങള്‍ പരീക്ഷ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഹയർ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി 52 സിംഗിള്‍ വാല്വേഷൻ ക്യാമ്പും 25 ഡബിള്‍ വാല്വേഷൻ ക്യാമ്പും ഉള്‍പ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ മൂല്യനിർണയം നടക്കുമെന്നാണ് സൂചന.
പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യക്കടലാസിന്റെ അച്ചടി ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നാണ് വിവരം. ആദ്യ നാല് ദിവസത്തെ ചോദ്യക്കടലാസ് മത്രമാണ് അച്ചടിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 2075 ഹയർ സെക്കൻഡറി സ്കൂളുകളിലും വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യക്കടലാസ് എത്തിക്കണം. ഗള്‍ഫ് മേഖലകളിലെ സ്കൂളുകളിലെ ചോദ്യക്കടലാസ് എംബസി മുഖേനയാണ് വിതരണം ചെയ്യുന്നത്. മുൻപ് ഒറ്റ തവണയായാണ് അച്ചടി നടത്തിയിരുന്നത്. അച്ചടി രണ്ട് തവണ ആകുന്നതോടെ ചെലവും ഇരട്ടിയാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
