
Perinthalmanna Radio
Date: 01-03-2024
മലപ്പുറം: ജില്ലയിലെ സ്‌കൂളുകളിലേക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ പാഠ പുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം ആരംഭിച്ചു. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ ആദ്യ വാല്യത്തിന്റെ (വോള്യം ഒന്ന്) വിതരണമാണ് ആരംഭിച്ചത്. സിവിൽ സ്റ്റേഷനിലെ പാഠപുസ്തക ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങില്‍ പാഠപുസ്തക വിതരണത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ വി.ആർ വിനോദ് നിര്‍വഹിച്ചു.
അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്കടക്കം മലപ്പുറം ജില്ലയില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലേക്കായി 69,20,607 പുസ്തകങ്ങളാണ് ആവശ്യമുള്ളത്. 14,03,350 പുസ്തകങ്ങള്‍ പുസ്തക ഡിപ്പോയില്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഇതില്‍ മലപ്പുറം, മങ്കട വിദ്യഭ്യാസ ഉപ ജില്ലകളിലെ സ്‌കൂളുകളില്‍ വിതരണം ചെയ്യാനുള്ള 87,672 പുസ്തകങ്ങളുടെ വിതരണമാണ് ഇന്ന് (മാര്‍ച്ച് ഒന്ന്) ആരംഭിച്ചത്. പാഠ പുസ്തക വിതരണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പുസ്തക വിതരണത്തിന് സ്‌കൂളുകൾ, സൊസൈറ്റികൾ എന്നിവയുടെ സഹകരണം ഉണ്ടാകണമെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി രമേഷ് കുമാർ അറിയിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ് കുമാർ, കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, പാഠ പുസ്തക ഹബ്ബിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
