
Perinthalmanna Radio
Date: 03-03-2024
പട്ടാമ്പി: നൂറ്റിപ്പത്താമത് പട്ടാമ്പിനേർച്ച ദേശീയോത്സവമായി ഞായറാഴ്ച ആഘോഷിക്കും. രാവിലെ 11-ന് യാറം പരിസരത്ത് നേർച്ചയുടെ കൊടിയേറ്റം നടക്കും. കേന്ദ്ര നേർച്ചയാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കൊടിയേറ്റത്തിൽ 60 ഉപാഘോഷ കമ്മിറ്റികൾ പങ്കെടുക്കും.
വൈകീട്ടോടെ വിവിധയിടങ്ങളിൽനിന്നുള്ള ആഘോഷവരവുകൾ മേലേപട്ടാമ്പിയിൽ സംഗമിക്കും. തുടർന്ന്, ആറിന് പട്ടാമ്പി ബസ്‌സ്റ്റാൻഡ് പരിസരത്തേക്ക് കേന്ദ്ര നേർച്ചയാഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ മതസൗഹാർദ നഗരപ്രദക്ഷിണ ഘോഷയാത്ര നടക്കും.
ഘോഷയാത്രയ്ക്കുമുന്നിൽ നേർച്ചയ്ക്ക് നേതൃത്വംനൽകിയ റാവുത്തന്മാർ ആനകളും വാദ്യഘോഷങ്ങളുമായി അണിനിരക്കും. ആലൂർ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണപുതുക്കിയാണ് നേർച്ചയാഘോഷം. തിങ്കളാഴ്ച പുലർച്ചെ നാലിന് നടക്കുന്ന അപ്പപ്പെട്ടിവരവ് ചടങ്ങോടെയാണ് നേർച്ച സമാപിക്കുക.
നേർച്ചയുടെ ഭാഗമായി പട്ടാമ്പിയിൽ പോലീസ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി. 350 പോലീസുകാരെ സുരക്ഷയ്ക്ക് വിന്യസിക്കും.
ഗതാഗത നിയന്ത്രണം ഇങ്ങനെ
രണ്ട് ഘട്ടങ്ങളിലായാണ് പട്ടാമ്പിയിൽ ഗതാഗതനിയന്ത്രണം നടക്കുക. കൊടിയേറ്റത്തിന്റെ ഭാഗമായി രാവിലെ 10 മുതൽ 12 വരെയും വൈകീട്ട് 3.30 മുതൽ രാത്രി 9.30 വരെയുമാണ് ഗതാഗതനിയന്ത്രണമുണ്ടാവുക. നിയന്ത്രണമുള്ള സമയങ്ങളിൽ പട്ടാമ്പി പ്രധാനപാതവഴി വാഹനഗതാഗതം അനുവദിക്കില്ല.
1. പെരിന്തൽമണ്ണഭാഗത്തുനിന്ന് ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തൃത്താല കൊപ്പം ഭാഗത്തുനിന്ന് മുതുതല-വെളിയാങ്കല്ല് വഴി പോകണം.
2. വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കൊപ്പം ഭാഗത്തുനിന്ന് മുളയൻകാവ്-വല്ലപ്പുഴ വഴി പോകണം.
3. പാലക്കാട് ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്തുനിന്ന് കയിലിയാട്-മുളയൻകാവ്-വല്ലപ്പുഴ വഴി പോകണം.
4. പാലക്കാട് ഭാഗത്തുനിന്ന് ഗുരുവായൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്തുനിന്ന് ചെറുതുരുത്തി-പള്ളം-കൂട്ടുപാത വഴി പോകണം.
5. ഗുരുവായൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുപോവുന്ന വാഹനങ്ങൾ കൂട്ടുപാത വഴി ചെറുതുരുത്തി-പള്ളം വഴി പോകണം.
6. ഗുരുവായൂർ ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കൂറ്റനാട് ഭാഗത്തുനിന്ന് തൃത്താല-വെള്ളിയാങ്കല്ല് വഴി പോകണം.
7. ………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
