
Perinthalmanna Radio
Date: 05-03-2024
ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം തകരാറിലായതോടെ ഇന്നലെ സംസ്ഥാനത്താകെ റേഷൻ വിതരണവും മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ കെവൈസി മസ്റ്ററിങ്ങും തടസ്സപ്പെട്ടു. ഇതെത്തുടർന്ന് ഈയാഴ്ച റേഷൻ കടകളുടെ പ്രവർത്തനം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കടകൾ ഇന്നും 7നും രാവിലെയും 6നും 9നും ഉച്ചയ്ക്കു ശേഷവും പ്രവർത്തിക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടകൾ 6നും 9നും രാവിലെയും ഇന്നും 7നും ഉച്ചയ്ക്കു ശേഷവുമാകും പ്രവർത്തിക്കുക. ശിവരാത്രി പ്രമാണിച്ച് 8ന് കടകൾക്ക് അവധിയാണ്.
കാർഡ് ഉടമകളുടെ ബയോ മെട്രിക് വിവരശേഖരണം ഇ പോസിൽ നടക്കാതിരുന്നതോടെ അവരുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചായിരുന്നു ഇന്നലെ വിതരണം. ഐടി മിഷനിൽ നിന്നു ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) സെർവറുമായുള്ള ബന്ധം പല തവണ നഷ്ടമായി. മഞ്ഞ, പിങ്ക്, റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടക്കുന്നതിനാൽ നിലവിൽ കടകളെല്ലാം പകൽ മുഴുവൻ സമയം പ്രവർത്തിക്കേണ്ട സ്ഥിതിയാണ്. മസ്റ്ററിങ് നടക്കുന്നതിനാലാണ് റേഷൻ വിതരണത്തിൽ വേഗക്കുറവ് ഉണ്ടായതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ചിലും ഇ പോസ് തകരാറിനെ തുടർന്ന് റേഷൻ കടകളുടെ പ്രവർത്തനം ക്രമീകരിക്കേണ്ടി വന്നിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
