
Perinthalmanna Radio
Date: 06-03-2024
പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ലൈഫ് ഭവന നിർമാണത്തിനായി പഞ്ചായത്തുകൾക്ക് നൽകുന്ന ധനസഹായം വിതരണം ചെയ്തു. എസ്.സി. വിഭാഗത്തിൽ 1.48 കോടി രൂപയും ജനറൽവിഭാഗത്തിൽ 84,16,000 രൂപയും അടക്കം 2.33 കോടി രൂപയാണ് എട്ട് പഞ്ചായത്തുകൾക്കായി നൽകിയത്.
1.35 കോടി രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിക്കായി മാറ്റിവെക്കേണ്ടിയിരുന്നത്. എന്നാൽ 98 ലക്ഷം രൂപ അധികമായി ഇത്തവണ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സലിനു നൽകി വിതരണം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇഖ്ബാൽ, സി.എം. മുസ്തഫ, ബ്ലോക്കംഗങ്ങളായ പി.കെ. അയമു, അസീസ് പട്ടിക്കാട്, മുഹമ്മദ് നയീം, ഗിരിജ, ഉമ്മുസൽമ, റജീന, ജോയന്റ് ബി.ഡി.ഒ. അബ്ദുൾ ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
