
Perinthalmanna Radio
Date: 07-03-2024
റേഷൻ വിതരണം തുടർച്ചയായി തടസ്സപ്പെട്ട സാഹചര്യത്തില്‍ മുൻഗണന കാർഡുടമകളുടെ ആധാർ മസ്റ്ററിങ് (ഇ-കെ.വൈ.സി അപ്ഡേഷൻ) മാർച്ച് 10 വരെ നിർത്തിവെച്ചു. ഇതിന് മുമ്പ് സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് മസ്റ്ററിങ് സുഗമമാക്കുകയാണ് ലക്ഷ്യം.
മസ്റ്ററിങ്ങിനായി മാർച്ച് 15, 16, 17 തീയതികളില്‍ റേഷൻ കടകള്‍ക്ക് സമീപം പൊതുയിടങ്ങളില്‍ സൗകര്യമൊരുക്കും. സ്കൂളുകള്‍, അംഗൻവാടികള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയെയാണ് പരിഗണിക്കുന്നതെന്ന് മന്ത്രി ജി.ആർ. അനില്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ റേഷൻ വിതരണം ഉണ്ടായിരിക്കില്ല.
ഭക്ഷ്യധാന്യ വിതരണത്തിനൊപ്പം മസ്റ്ററിങ് കൂടി റേഷൻ കടകളില്‍ നടന്നതോടെ ഇ-പോസ് മെഷീൻ പ്രവർത്തിക്കാത്ത സാഹചര്യമുണ്ടായി. തുടർന്ന് എൻ.ഐ.സി, ഐ.ടി മിഷന്, ബി.എസ്.എൻ.എല്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ചേർന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മസ്റ്ററിങ് പത്തുവരെ നിര്‍ത്തിയത്.
കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ തുടർച്ചയായ ആവശ്യത്തെതുടർന്നാണ് മുന്‍ഗണന കാര്‍ഡുകളുടെ മസ്റ്ററിങ് ആരംഭിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴുവരെ 13,92,423 പേരുടെ മസ്റ്ററിങ് പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. ഒരേസമയം മസ്റ്ററിങ്ങും റേഷന്‍ വിതരണവും നടത്തേണ്ടിവന്നത് രണ്ട് ജോലിയും ഭാഗികമായി തടസ്സപ്പെടാന്‍ ഇടയാക്കി. ഈ സാഹചര്യത്തിലാണ് ഫെബ്രുവരിയിലെ റേഷന്‍ വിതരണം ഒരു ദിവസം നീട്ടി നല്‍കേണ്ടി വന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
