നിലമ്പൂർ- ഷൊർണൂർ പാതയിലെ ചില ട്രെയിനുകൾ റദ്ദാക്കി

Share to



Perinthalmanna Radio
Date: 09-03-2024

അങ്ങാടിപ്പുറം : പാലക്കാട് ഡിവിഷൻ പരിധിയിൽ പ്രവൃത്തി നടക്കുന്നതിനാൽ ഷൊർണൂർ സ്റ്റേഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 5.30ന് നിലമ്പൂരിൽ നിന്നും പുറപ്പെടുന്ന നിലമ്പൂർ റോഡ്- ഷൊർണൂർ എക്സ്പ്രസ് (06470) മാർച്ച് 10, 16, 17 തിയതികളിലും രാവിലെ ഒമ്പതിന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ഷൊർണൂർ- നിലമ്പൂർ റോഡ് (06467) എക്‌സ്പ്രസ് മാർച്ച് 10, 16, 17 തീയതികളിലും റദ്ദാക്കി. കൂടാതെ രാത്രി ഒമ്പതിന് തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന തിരുവനന്തപുരം – നിലമ്പൂർ രാജ്യറാണി എക്‌സ്‌ പ്രസ് ശനിയാഴ്‌ചയും, 15, 16 തിയതികളിലും ഒരു മണിക്കൂർ വൈകി 10 മണിക്കാണ് പുറപ്പെടുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *