
Perinthalmanna Radio
Date: 09-03-2024
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിലെ പൂരാഘോഷത്തിനു മുന്നോടിയായുള്ള ദ്രവ്യകലശക്രിയകൾ വെള്ളിയാഴ്ച തുടങ്ങി. 17-നാണ് പൂരം പുറപ്പാട്. കിഴക്കേനടയിൽ പ്രത്യേകം തയ്യാറാക്കിയ കലശപ്പുരയിലാണ് താന്ത്രികച്ചടങ്ങുകൾ നടക്കുന്നത്.
എട്ടുദിവസത്തെ താന്ത്രിക ചടങ്ങുകൾക്ക് തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ട്രസ്റ്റി പ്രതിനിധി കെ.സി. രവീന്ദ്രരാജ തന്ത്രിക്ക് ഉത്തരീയവും ദക്ഷിണയും നൽകി ആചാര്യവരണം നടത്തി. ശനിയാഴ്ച ശ്രീമൂലസ്ഥാനത്ത് ശുദ്ധികലശക്രിയകൾക്ക് ആചാര്യവരണം നടക്കും. ഞായറാഴ്ച മാതൃശാലയിൽ ഭഗവതിയുടെ കലശക്രിയകൾക്കുള്ള ആചാര്യവരണവും. വടക്കേ വാതിൽമാടത്തിലാണ് ദ്രവ്യകലശത്തിന്റെ താന്ത്രികച്ചടങ്ങുകൾ നടത്തുന്നത്. 15-ന് ദ്രവ്യകലശം സമാപിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
