കുന്തിപ്പുഴയിൽ അപകടം തുടർക്കഥ; ആഴത്തിലുള്ള പൂഴിമണൽ കൂനയാണ് അപകട കാരണം

Share to



Perinthalmanna Radio
Date: 11-03-2024

പുലാമന്തോൾ : കുന്തിപ്പുഴയിലെ സ്ഥിരം അപകട മേഖലയിലാണ് എസ്.ഐ സുബീഷ് മോന്റെ ജീവനും പൊലിഞ്ഞത്. വർഷം തോറും വേനലിൽ കുന്തിപ്പുഴ തടയണക്ക് താഴെയുള്ള പ്രദേശത്ത് അപകടം തുടർക്കഥയാണ്. പ്രദേശം പരിചയം ഇല്ലാത്തവരാണ് അപകടത്തിൽ പെടുന്നവരിൽ കൂടുതലും. എസ്.എസ്.എൽ.സി പരീക്ഷക്ക് ശേഷം കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികളും വേനൽ അവധിയിൽ വിരുന്നെത്തിയ കുട്ടികളും അന്തർ സംസ്ഥാന തൊഴിലാളികളുമെല്ലാം ഇവിടെ മുങ്ങി മരിച്ചിട്ടുണ്ട്. തടയണക്ക് താഴെ കെട്ടി നിൽക്കുന്ന വെള്ളത്തിൽ 15 മുതൽ 20 അടി വരെ ആഴത്തിൽ പൂഴിമണൽ കൂനയാണുള്ളത്. ഇതിലേക്ക് വീഴുകയോ ചാടുകയോ ചെയ്യുന്നവരുടെ കാലുകൾ അതിൽ ആണ്ടു പോകുന്നതാണ് അപകട കാരണമെന്ന് മുമ്പ് രക്ഷാ പ്രവർത്തനത്തെിയ അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞിരുന്നു. ഇതോടൊപ്പം ഇവിടെ നല്ല അടിയൊഴുക്കുണ്ട്. സ്ഥലം പരിചയം ഇല്ലാത്തവരാണ് അപകടത്തിൽ പെടുന്നത്. ചിരപരിചിതരായ നിരവധി പേർ ഈ ഭാഗത്ത് സ്ഥിരമായി കുളിക്കാറുണ്ട്. പുലാമന്തോൾ, വിളയൂർ പഞ്ചായത്തുകൾ അതിരിടുന്ന പുഴയിൽ അപകട ബോധവത്കരണത്തിനായുള്ള മുന്നറിയിപ്പുകളോ സുരക്ഷാ വേലിയോ സ്ഥാപിച്ചിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *