പോലീസ് സ്റ്റേഷന്  സമീപത്തെ തൊണ്ടി വാഹനങ്ങൾ നീക്കി ബ്യൂട്ടി സ്‌പോട്ട് ഒരുക്കും

Share to

Perinthalmanna Radio
Date: 12-03-2024

പെരിന്തൽമണ്ണ : നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ളതും തന്ത്ര പ്രധാനവുമായ പോലീസ് സ്റ്റേഷൻ റോഡും പരിസരങ്ങളും സൗന്ദര്യ വത്കരിക്കാൻ നഗരസഭ. സ്ഥലം ലഭ്യമായാൽ ഓപ്പൺ ജിം അടക്കമുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് നഗരസഭാധ്യക്ഷൻ പി. ഷാജി കൗൺസിൽ യോഗത്തിൽ അറിയിച്ചു. മണ്ണാർക്കാട് റോഡിൽ നിന്ന് പട്ടാമ്പി റോഡിൽ കോടതിപ്പടിയിലേക്ക് ട്രാഫിക് ജങ്ഷനിൽ പോകാതെ എത്താനാവുന്ന റോഡാണിത്. നിലവിൽ തകർന്ന ഈ റോഡിന്റെ വശങ്ങളിൽ വിവിധ കേസുകളിൽപെട്ട തൊണ്ടിവാഹനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് റോഡിന്റെ വീതിയും ഇല്ലാതാക്കുന്നുണ്ട്. റോഡ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ കൈവശമാണ്. അതിനാൽ അവരുടെ ഫണ്ട് ഉപയോഗിച്ച് നന്നാക്കാനോ അല്ലെങ്കിൽ നഗരസഭയ്ക്ക് വിട്ടുതരാനോ ആവശ്യപ്പെട്ടിരുന്നു. റോഡ് നന്നാക്കാമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് തൊണ്ടി വാഹനങ്ങളും പൊന്തക്കാടുകളും നിറഞ്ഞ ഈ പ്രദേശം മനോഹരമാക്കാൻ തീരുമാനിച്ചത്. തൊണ്ടി വാഹനങ്ങൾ ഡിവൈ.എസ്.പി. ഓഫീസ് പരിസരത്തേക്ക് മാറ്റും. വാഹനങ്ങൾ ഒഴിവാകുന്ന സ്ഥലം ബ്യൂട്ടി സ്‌പോട്ട് ആക്കി മാറ്റും. റവന്യൂ വിഭാഗത്തിന്റെ കൈവശമുള്ള സ്ഥലത്ത് അവരുടെ അനുമതി ലഭിച്ചാൽ ഓപ്പൺ ജിം നിർമ്മിക്കാൻ നഗരസഭ ഒരുക്കമാണെന്നും ചെയർമാൻ പറഞ്ഞു. നിശ്ചിത ഭാഗത്ത് പാർക്കിങ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ളവ ആലോചനയിലുണ്ട്. കോടതിസമുച്ചയത്തിന്റേത് അടക്കമുള്ള മതിലുകൾ ആകർഷകമായ ചിത്രങ്ങളാൽ മനോഹരമാക്കും.
പരിസരത്തായി പൂന്തോട്ടമടക്കമുള്ളവ ഒരുക്കി മനോഹരമാക്കാനും പദ്ധതിയുണ്ടെന്ന് ചെയർമാൻ പറഞ്ഞു. പോലീസ് സ്റ്റേഷൻ, സബ്ജയിൽ, കോടതിസമുച്ചയം, എക്‌സൈസ് ഓഫീസുകൾ, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ പ്രധാന സർക്കാർ ഓഫീസുകളെല്ലാമുള്ളത് ഈ റോഡിനു സമീപത്താണ്.പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ റോഡും പരിസരവും സൗന്ദര്യവത്കരിക്കുംതൊണ്ടിവാഹനങ്ങൾ നീക്കി ബ്യൂട്ടി സ്‌പോട്ട് ഒരുക്കും
പരിസരത്തായി പൂന്തോട്ടമടക്കമുള്ളവ ഒരുക്കി മനോഹരമാക്കാനും പദ്ധതിയുണ്ടെന്ന് ചെയർമാൻ പറഞ്ഞു. പോലീസ് സ്റ്റേഷൻ, സബ്ജയിൽ, കോടതിസമുച്ചയം, എക്‌സൈസ് ഓഫീസുകൾ, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ പ്രധാന സർക്കാർ ഓഫീസുകളെല്ലാമുള്ളത് ഈ റോഡിനു സമീപത്താണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *