
Perinthalmanna Radio
Date: 17-03-2024
അങ്ങാടിപ്പുറം: വള്ളുവനാടിന്റെ പൂരമാമാങ്കത്തിന് തുടക്കമായി പൂരത്തിനു മുന്നോടിയായി എട്ടു ദിവസം നീണ്ട ദ്രവ്യകലശം വെള്ളിയാഴ്ച ശ്രീഭൂത ബലിയോടെ സമാപിച്ചു. പുറപ്പാട് ദിവസമായ ഇന്ന് രാവിലെ എട്ടിന് നങ്ങ്യാർകൂത്തോടെ ചടങ്ങുകൾ ആരംഭിച്ചു .
തുടർന്ന് കൂത്ത് പുറപ്പാട്. പത്തു മണിക്ക് നാലമ്പലത്തിനകത്ത് പൂരം ആചാരപൂർവം കൊട്ടിപ്പുറപ്പെട്ടു. ഗജവീരന്റെ പുറത്ത് ആദ്യ ആറാട്ടിനായി ഭഗവതി വടക്കേനട ഇറങ്ങി. ആറാട്ട് കഴിഞ്ഞ് 11-ന് പൂരം കൊട്ടിക്കയറി. പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരി മേളത്തിന് ശേഷം തിടമ്പ് മാതൃശാലയിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നതോടെ ആദ്യ പകൽപ്പൂരം സമാപിക്കും.
രാത്രി 9.30-ന് വെടിക്കെട്ടോടെ രണ്ടാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം. മീന മാസത്തിലെ മകീര്യത്തിന് തുടങ്ങി 11 ദിവസമാണ് തിരുമാന്ധാംകുന്നിലമ്മയുടെ പൂരം. രണ്ടാം പൂരദിവസം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ മാന്ധാദ്രി പുരസ്കാരം കെ.എസ്. ചിത്രയ്ക്ക് സമർപ്പിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
