ഏലംകുളം റെയിൽവേ ഗേറ്റിൽ ഇനിമുതൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

Share to



Perinthalmanna Radio
Date: 17-03-2024

ഏലംകുളം: ചരക്ക് വാഹനങ്ങൾക്ക് ഏലംകുളം റെയിൽവേ ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്താൻ നടപടിയായി. ചെറുകര – മുതുകുർശ്ശി റോഡിൽ ഏലംകുളം റെയിൽവേ ഗേറ്റിന് ഇരുവശവും കവാടങ്ങൾ നിർമിച്ചാണ് ഗതാഗതം നിയന്ത്രിക്കുക. ഇനി മുതൽ 5 മീറ്ററിൽ അധികം ഉയരത്തിലുള്ള ചരക്കുകളുമായി ഇതു വഴി ഗതാഗതം അസാധ്യമാകും.

ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിൽ വൈദ്യുതീകരണ പ്രവൃത്തി നടന്നു വരികയാണ്. റോഡ് മുറിച്ചു പോകുന്ന വൈദ്യുത കമ്പികൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കവാടം നിർമിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *