കെ.എസ്. ചിത്രയ്ക്ക് മാന്ധാദ്രി പുരസ്‌കാരം സമർപ്പിച്ചു

Share to

Perinthalmanna Radio
Date: 19-03-2024

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ദേവസ്വം ഏർപ്പെടുത്തിയ മാന്ധാദ്രി പുരസ്‌കാരം ഗായിക കെ.എസ്. ചിത്രയ്ക്ക് സമർപ്പിച്ചു. രണ്ടാം പൂരദിവസമായ തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രം ഹാളിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയാണ് തിരുമാന്ധാംകുന്നിലമ്മയുടെ ദാരുശില്പം സമ്മാനിച്ചത്. മലബാർ ദേവസ്വംബോർഡംഗം സുധാകുമാരി കീർത്തിപത്രവും ബോർഡ് കമ്മിഷണർ പി.ടി. വിജയി പുരസ്‌കാരദ്രവ്യവും നൽകി. കമ്മിഷണർ സി. ബീന ഉത്തരീയം അണിയിച്ചു.

ഭക്തിഗാനരചയിതാവ് പി.സി. അരവിന്ദൻ, എടപ്പറ്റ ഗോവിന്ദൻ കോമരം, മുതുവറ പുഷ്പകം നാരായണൻ നമ്പീശൻ എന്നിവരെയും ആദരിച്ചു. ഇവർ കെ.എസ്. ചിത്രയിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ചിത്രയെക്കുറിച്ച് പി.സി. അരവിന്ദൻ രചിച്ച ‘തിരുമൊഴി’ എന്ന കവിത അദ്ദേഹം അവതരിപ്പിച്ചു.

സാംസ്‌കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. ദേവസ്വംബോർഡംഗം സുധാകുമാരി അധ്യക്ഷത വഹിച്ചു. പുരസ്‌കാരജൂറി കൂടിയായ ഡോ. എൻ.പി. വിജയകൃഷ്ണൻ കെ.എസ്. ചിത്രയുടെ സംഗീതജീവിതത്തെക്കുറിച്ചും ചടങ്ങിൽ ആദരിച്ച പി.സി. അരവിന്ദൻ, എടപ്പറ്റ ഗോവിന്ദൻ നായർ, മുതുവറ നാരായണൻ നമ്പീശൻ എന്നിവരെയും പരിചയപ്പെടുത്തി.

തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, പി.ടി. വിജയി, സി. ബീന, പി.സി. അരവിന്ദൻ, ദേവസ്വം അസി. മാനേജർ എ.എൻ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *