ഭീമൻ തേനീച്ചക്കൂട് ട്രോമാകെയർ പ്രവർത്തകർ നീക്കം ചെയ്‌തു

Share to



Perinthalmanna Radio
Date: 19-03-2024

പെരിന്തൽമണ്ണ ∙ വീട്ടുകാർക്കും പരിസരവാസികൾക്കും ഭീഷണിയുയർത്തിയ ഭീമൻ തേനീച്ചക്കൂട് ട്രോമാകെയർ പ്രവർത്തകർ സുരക്ഷിതമായി നീക്കം ചെയ്‌തു. ചീരട്ടമണ്ണയിലെ തോണിയിൽ സുധികുമാറിന്റെ വീട്ടുപറമ്പിലെ മാവിൻമുകളിലാണ് തേനീച്ചക്കൂട് ഭീഷണിയായത്.

മാസങ്ങളായി വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തുകയായിരുന്നു. ഈ തേനീച്ചകൾ. കൂട് ദിവസം ചെല്ലുംതോറും വലുതായി വന്നു.

ഒടുവിൽ ട്രോമാകെയർ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. വാർഡ് കൗൺസിലർ കൃഷ്ണപ്രിയയുടെ നിർദേശപ്രകാരമാണ് ട്രോമാകെയർ പ്രവർത്തകർ എത്തിയത്.

യൂണിറ്റ് ലീഡർ ശുഹൈബ് മാട്ടായ, ഡപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, ഫവാസ് മങ്കട, വാഹിദ അബു, റഹീസ് കുറ്റീരി, സുമേഷ് വലമ്പൂർ, ഗിരീഷ് കീഴാറ്റൂർ, ഫൈസൽ പാറക്കൽമുക്ക്, ഹുസ്സൻ കക്കൂത്ത്, ശ്രീജ അനമങ്ങാട് എന്നിവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *