പെരിന്തൽമണ്ണയിലെ സൗന്ദര്യവത്കരണം : തൊണ്ടിവാഹനങ്ങൾ നീക്കിത്തുടങ്ങി

Share to



Perinthalmanna Radio
Date: 22-03-2024

പെരിന്തൽമണ്ണ : നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പോലീസ്‌സ്റ്റേഷൻ റോഡും പരിസരങ്ങളും സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി തൊണ്ടിവാഹനങ്ങൾ നീക്കംചെയ്യാൻ തുടങ്ങി. പോലീസ്‌ സ്റ്റേഷൻ റോഡിനു സമീപത്ത് കൂട്ടിയിട്ടിരുന്ന തൊണ്ടിവാഹനങ്ങളാണ് ദേശീയ പാതയ്ക്കപ്പുറത്ത് ഡിവൈ.എസ്.പി. ഓഫീസ് വളപ്പിലേക്കു മാറ്റുന്നത്. വ്യാഴാഴ്ച രാവിലെ മുതലാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും പോലീസിന്റെയും മേൽനോട്ടത്തിൽ വാഹനങ്ങൾ മാറ്റാൻ തുടങ്ങിയത്.

20 എണ്ണമാണ് വ്യാഴാഴ്ച മാറ്റാൻ സാധിച്ചത്. ക്രെയിൻ ഉപയോഗിച്ച് തൊണ്ടിവാഹനങ്ങൾ ടിപ്പർലോറിയിലേക്ക് കയറ്റിക്കൊണ്ടുപോകുകയാണ്. വെള്ളിയാഴ്ച കൂടുതൽ ടിപ്പർലോറികളെത്തിച്ച് വാഹനങ്ങൾ നീക്കുന്നത് വേഗത്തിൽ പൂർത്തിയാക്കുമെന്ന് നഗരസഭാധികൃതർ പറഞ്ഞു. ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി. രാജീവൻ, എൽ. ഡീനു, എസ്.ഐ. അബ്ബാസ് തുടങ്ങിയവരാണ് നേതൃത്വംനൽകിയത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ കൈവശമുള്ള റോഡ് നന്നാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

റോഡിന്റെ വശങ്ങളിൽ തൊണ്ടിവാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ റവന്യൂവകുപ്പിന്റെ കൈവശമുള്ള ഒട്ടേറെ സ്ഥലം ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്. ഇവിടെ അനുമതി വാങ്ങി ബ്യൂട്ടി സ്‌പോട്ടും ഉദ്യാനവും ഓപ്പൺ ജിമ്മും സജ്ജമാക്കാനാണ് നഗരസഭയുടെ പദ്ധതി. നഗരസഭയുടെ നേതൃത്വത്തിലാണ് തൊണ്ടി വാഹനങ്ങൾ മാറ്റുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *