പൂരത്തിന് എത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കി ദേവസ്വം

Share to


Perinthalmanna Radio
Date: 22-03-2024

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്നിൽ പൂരത്തിനെത്തുന്ന ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി ദേവസ്വം. എല്ലാ നടകളിലും തിളപ്പിച്ചാറിയ ദാഹജലം, തെക്കേ നടയിൽ വിഭവ സമൃദ്ധമായ പ്രസാദഊട്ട് എന്നിവ ഒരുക്കിയിട്ടുണ്ട്.
സഹായത്തിനായി ദേവസ്വം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പ്രസാദ വിതരണം, ശുചീകരണം, ജനസേവനം എന്നിവയുടെ കാര്യക്ഷമായ പ്രവർത്തനത്തിനായി ദേവസ്വം നൂറോളം ആളുകളെ താൽക്കാലികമായി നിയോഗിച്ചു.

തിരക്ക് നിയന്ത്രിക്കാൻ തെക്കേനടയിൽ പോലീസ് സഹായ കേന്ദ്രമുണ്ട്. പെരിന്തൽമണ്ണ പോലീസിന്റെ സക്രിയമായ സേവനവുമുണ്ട്. പാർക്കിങ് കാരണം ഉണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ റെസിെഡൻസ് അസോസിയേഷനും ശ്രമിക്കുന്നു.

അങ്ങാടിപ്പുറത്ത് ആനപ്രേമി കൂട്ടായ്മയിലെ അംഗങ്ങളെ ഉൾപ്പെടുത്തി എലിഫന്റ് സ്‌ക്വാഡും പ്രവർത്തിക്കുന്നു. മംഗല്യ ഹാളിൽ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിയുടെ മെഡിക്കൽ കേന്ദ്രമുണ്ട്. ഡോക്ടറുടെയും മറ്റ് ആരോഗ്യ ചികിത്സാ പ്രവർത്തകരുടെയും സേവനം ഇവിടെ ലഭ്യമാണ്. സൗജന്യ മെഡിക്കൽ ചെക്കപ്പും പ്രഥമശുശ്രൂഷാ സൗകര്യവും ലഭിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *