തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഏഴാം പൂരം ഇന്ന്

Share to



Perinthalmanna Radio
Date: 23-03-2024

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഏഴാംപൂരം ശനിയാഴ്ച ആഘോഷിക്കും. മീനമാസത്തിലെ മകീര്യം നാളിൽ തുടങ്ങുന്ന പൂരാഘോഷത്തിൽ പൂരം നക്ഷത്രം വരുന്നത് ഏഴാംപൂരത്തിനാണ്. ഭഗവതിക്ക് ഉത്സവബലിയാണ് ഈ ദിവസത്തെ വിശേഷാൽ ചടങ്ങ്. ഉച്ചക്ക് 12.30-നാണ് ഉത്സവബലി. ശിവന്റെ ഭൂതഗണങ്ങളുടെയും എല്ലാ ദേവീദേവൻമാരുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. എല്ലാ ബലിക്കല്ലുകളിലും പ്രത്യേക ബലിപൂജകൾ നടക്കും.

വെള്ളിയാഴ്ച ആറാംപൂരത്തിന് രാവിലെ ലീലാ സുരേഷ്‌ സംഘം, ആയിരനാഴി ശിവദം തിരുവാതിരക്കളി സംഘം, പെരിന്തൽമണ്ണ അഗ്രിമ കൈകൊട്ടിക്കളി സംഘം എന്നിവരുടെ തിരുവാതിരക്കളി നടന്നു. രാവിലെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ആറാട്ട് നടന്നു. ശിവന്റെ ഉത്സവബലിയായിരുന്നു ആറാംപൂരദിവസത്തെ പ്രധാന താന്ത്രികചടങ്ങ്. ഉച്ചയ്ക്ക് 12.30-ന് ആരംഭിച്ച ശിവന്റെ ഉത്സവബലി മൂന്നു മണിക്കൂറിലധികം നീണ്ടു.

വൈകീട്ട് പതിവു പരിപാടികളായ ചാക്യാർകൂത്ത്, ഒാട്ടൻതുള്ളൽ, പാഠകം എന്നിവ നടന്നു. വൈകീട്ട് ചെന്നൈ കെ.എം. ജയകൃഷ്ണൻ, ശ്രീദേവി ജയകൃഷ്ണൻ, സമന്വിത ലക്ഷ്മി എന്നിവരുടെ ഭരതനാട്യ കച്ചേരിയും സുപ്രിയ വർമ, ഗായത്രി, പ്രിയദർശിനി എന്നിവർ അവതരിപ്പിച്ച നൃത്തസന്ധ്യയും സോപാനം ഓഡിറ്റോറിയത്തിൽ പിന്നണിഗായിക അപർണ രാജീവിന്റെ സംഗീതസന്ധ്യയും അരങ്ങേറി.

പൂരം ഇന്ന്

കോലാട്ടം രാവിലെ 7.00, തിരുവാതിരക്കളി 7.30, പന്തീരടിപൂജ 8.30, കൊട്ടിയിറക്കം (13-ാമത്തെ ആറാട്ടെഴുന്നള്ളിപ്പ്) 9.30, കൊട്ടിക്കയറ്റം 10.30, ഉത്സവബലി 12.30, ചാക്യാർകൂത്ത് 3.00, ഓട്ടൻതുള്ളൽ 4.00, നാദസ്വരം, പാഠകം 5.30, തായമ്പക (കലാനിലയം ജനാർദ്ദനൻ) 7.00, ശിവന് ശ്രീഭൂതബലി 8.30, ഇരട്ടകേളി 8.30, കൊട്ടിയിറക്കം (14-ാമത്തെ ആറാട്ടെഴുന്നള്ളിപ്പ്) 9.30, ആറാട്ടുകടവിൽ തായമ്പക 10.00, കൊട്ടിക്കയറ്റം 11.00, കിഴക്കേനടയിൽ കമ്പം കൊളുത്തൽ 11.30
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *