
Perinthalmanna Radio
Date: 23-03-2024
പട്ടിക്കാട്: ചരക്ക് വാഹനങ്ങൾക്ക് പട്ടിക്കാട് റെയിൽവേ ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്താൻ നടപടിയായി. പെരിന്തൽമണ്ണ – നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിന് ഇരുവശവും കവാടങ്ങൾ നിർമിച്ചാണ് ഗതാഗതം നിയന്ത്രിക്കുക. ഇനി മുതൽ 4.67 മീറ്ററിൽ അധികം ഉയരത്തിലുള്ള ചരക്കുകളുമായി ഇതു വഴി ഗതാഗതം അസാധ്യമാകും.
ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിൽ വൈദ്യുതീകരണ പ്രവൃത്തി നടന്നു വരികയാണ്. റോഡ് മുറിച്ചു പോകുന്ന വൈദ്യുത കമ്പികൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കവാടം നിർമിക്കുന്നത്.
നിലമ്പൂർ – ഷൊർണൂർ റെയിൽ പാതയിലെ പട്ടിക്കാട്, മേലാറ്റൂർ, ചെറുകര, ഏലംകുളം, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനാംകുറുശ്ശി, വാണിയമ്പലം, നിലമ്പൂർ-കാളികാവ് റോഡ്, തുടങ്ങിയ റെയിൽവേ ക്രോസിങ് ഗേറ്റ്കളിലെല്ലാം 4.67 മീറ്റർ ഉയരത്തിൽ ഹൈറ്റ് ഗാരേജ് നിർമിച്ചിട്ടുണ്ട്. ഇനി വലിയ വാഹനങ്ങൾ നാലര മീറ്ററിന് മുകളിൽ ഉയരം ഉള്ള ചരക്ക് ലോറികൾ കണ്ടയ്നർ ഉൾപ്പെടെ ഉള്ള വാഹനങ്ങൾ ഗേറ്റ് കടക്കാൻ സാധിക്കില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
