
Perinthalmanna Radio
Date: 23-03-2024
പെരിന്തൽമണ്ണ: പാലക്കാടിനെ പിന്നിലാക്കി മലപ്പുറത്തെ ചൂട്. കേരളത്തിലെ ജില്ലകൾ വേർത്തിരിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് തയാറാക്കിയ ഗ്രാഫിൽ പാലക്കാടിനേക്കാൾ ചൂട് മലപ്പുറത്താണെന്നണ് രേഖപ്പെടുത്തിയത്. പാലക്കാട് 38.5 ഡിഗ്ര സെൽഷ്യസാണെങ്കിൽ മലപ്പുറത്ത് 39 ഡിഗ്രി സെൽഷ്യസാണ് താപനില. 21ന് തയാറാക്കിയ ഗ്രാഫിലാണ് മലപ്പുറം മുന്നിൽ. ഇത്തവണ വേനലിന്റെ തുടക്കത്തിൽതന്നെ ജില്ലയിൽ അത്യുഷ്ണമാണ് അനുഭവപ്പെട്ടത്. മലയോര മേഖലയിൽ മിക്ക ദിവസങ്ങളിലും 38 ഡിഗ്രിയാണ് താപനില. ഇതിനിടിയിൽ നാൽപതിലേക്കും താപനില ഉയർന്നിട്ടുണ്ട്. കേരളത്തിൽ രണ്ട് ഡിഗ്രി മുതൽ 4 ഡിഗ്രി വരെ ചൂട് ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
