
Perinthalmanna Radio
Date: 24-03-2024
പെരിന്തൽമണ്ണ: ഷൊർണൂർ – നിലമ്പൂർ റെയിൽവേ പാതയിലെ റെയിൽവേ ലെവൽ ക്രോസുകളിൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പട്ടിക്കാട് റെയിൽവേ ഗേറ്റിലെ ഹൈറ്റ് ഗേജിൽ ചരക്ക് ലോറി ഇടിച്ചു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഹൈറ്റ് ഗേജിനേക്കാൾ ഉയരത്തിൽ ചരക്കുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഹൈറ്റ് ഗേജിന് മുകളിൽ ലോറിയിലെ ലോഡ് തട്ടി ഹൈറ്റ് ഗേജ് ചെരിയുകയായിരുന്നു.
റെയിൽവേ ലൈൻ വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായാണ് 4.67 മീറ്ററിന് മുകളിൽ ഉയരം ഉള്ള വാഹനങ്ങൾക്ക് ഇതുവഴി നിയന്ത്രണം ഏർപ്പെടുത്തിയത്.
പട്ടിക്കാട്, മേലാറ്റൂർ, ചെറുകര, ഏലംകുളം, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനാംകുറുശ്ശി, വാണിയമ്പലം, നിലമ്പൂർ–കാളികാവ് റോഡ് എന്നീ റെയിൽവേ ഗേറ്റുകളിലെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടങ്ങളിൽ 4.67 മീറ്റർ ഉയരത്തിൽ ഹൈറ്റ് ഗാരിജ് നിർമിച്ചിട്ടുണ്ട്. വലിയ വാഹനങ്ങൾക്കും നാലര മീറ്ററിന് മുകളിലുള്ള ചരക്കു ലോറികൾക്കും കണ്ടെയ്നർ വാഹനങ്ങൾക്കും ഇനി വേറെ വഴി നോക്കേണ്ടി വരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
