
Perinthalmanna Radio
Date: 25-03-2024
പെരിന്തൽമണ്ണ: നിലമ്പൂർ -ഷൊർണൂർ പാതയിലെ വൈദ്യുതീകരണം ഈ മാസത്തോടെ പൂർത്തീകരിക്കുന്നതിൻ്റെ ജോലികൾ അന്തിമ ഘട്ടത്തിൽ. ഷൊർണൂർ മുതൽ നിലമ്പൂർ വരെയുള്ള 66 കിലോ മീറ്ററാണ് വൈദ്യുതീകരിക്കുന്നത്.
ഇതിൻ്റെ പരിശോധനകൾക്കായി ഓവർ ഹെഡ് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വാൻ (ഒ.എ ച്ച്.ഇ. വാൻ) കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തി ലൈനിൽ പരിശോധന നടത്തി. ഇ. കാന്റിലിവർ രീതിയിലാണ് വൈദ്യുതി കമ്പികൾ കടന്നു പോവുന്നത്. ട്രാക്ഷൻ സബ് സ്റ്റേഷൻ്റെ പണി മേലാറ്റൂരിൽ നടന്നു വരുന്നു.
വാടാനാംകുർശ്ശി, വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിലാണ് വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഷൊർണൂർ മുതൽ നിലമ്പൂർ വരെ 1,204 തുണുകൾ സ്ഥാപിച്ചാണ് വൈദ്യുതി ലൈൻ വലിക്കുന്നത്.
വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ഓഫിസുകളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണം അവസാന ഘട്ടത്തിലാണ്. 90 കോടി രൂപയാണ് നിലമ്പൂർ – ഷൊർണുർ പാത വൈദ്യുതീകരണത്തിന് ചിലവ് കണക്കാക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
