
Perinthalmanna Radio
Date: 26-03-2024
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ ഏറ്റവും ആകർഷകമായ പള്ളിവേട്ട എഴുന്നള്ളിപ്പ് ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 4.30-ന് തിരിഞ്ഞു പന്തീരടിപ്പൂജയ്ക്കും 21 പ്രദക്ഷിണത്തിനും ശേഷം അഞ്ചിന് പള്ളിവേട്ടയ്ക്കായി ഭഗവതി തെക്കേനടയിറങ്ങും. ആനപ്പുറത്തുള്ള ദേവിയുടെ എഴുന്നള്ളിപ്പിന് ഒറ്റച്ചെണ്ടമാത്രമായിരിക്കും വാദ്യം. പരിയാപുരം റോഡിലെ വേട്ടേക്കരൻ കാവിൽ ക്ഷേത്രംട്രസ്റ്റി കാവിൽ ഒരുക്കിവെച്ച വരിക്കച്ചക്കയിൽ അമ്പെയ്യും. പള്ളിവേട്ട കഴിഞ്ഞ് മടക്കത്തിന് പരിയാപുരം റോഡിൽ സർവീസ് ബാങ്കിന് സമീപം പഞ്ചവാദ്യം. 7.30-ന് വടക്കേ ബലിക്കൽപ്പുരയിൽ ദീപാരാധനയ്ക്കു ശേഷം ഇരുപതാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം. ആറാട്ടിനു ശേഷം പൂരം കൊട്ടിക്കയറി ഈ വർഷത്തെ അവസാന കളംപാട്ട് എന്നിവ നടക്കും. തുടർന്ന് ഭഗവതിയെ പള്ളിക്കുറിപ്പിനെഴുന്നള്ളിക്കുന്നതോടെയാണ് പത്താംപൂരച്ചടങ്ങുകൾ സമാപിക്കുന്നത്.
ഒൻപതാം പൂരദിവസമായ തിങ്കളാഴ്ച തട്ടകം തിരുവാതിരക്കളി സംഘം, ചെമ്മാണിയോട് നാലുദേശം തിരുവാതിരക്കളി സംഘം എന്നിവരുടെ തിരുവാതിരക്കളി, മലപ്പുറം നൂപുര നൃത്തകലാക്ഷേത്രയിലെ വിദ്യാർഥികളുടെ നൃത്തനൃത്യങ്ങൾ എന്നിവയുണ്ടായി. വൈകുന്നേരം ‘പത്മരാഗം സംഗീതതരംഗിണി’ യും പൂരപ്പറമ്പ് ഓഡിറ്റോറിയത്തിൽ അതുൽ നറുകരയും സംഘവും അവതരിപ്പിച്ച സ്റ്റേജ് ഷോയും നടന്നു.
പൂരം ഇന്ന്
പത്താംപൂരം: തിരുവാതിരക്കളി രാവിലെ 7.00, ഒാട്ടൻതുള്ളൽ രാവിലെ 7.30, പന്തീരടിപ്പൂജ 9.00, കൊട്ടിയിറക്കം (പത്തൊൻപതാമത്തെആറാട്ട്) 9.30, കൊട്ടിക്കയറ്റം 10.30, ക്ഷേത്രമുറ്റത്ത് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം 10.45, ചാക്യാർക്കൂത്ത് 3.00, പള്ളിവേട്ട എഴുന്നള്ളിപ്പ്് 5.00, വെടിക്കെട്ടോടെ കൊട്ടിയിറക്കം (ഇരുപതാമത്തെ ആറാട്ട്) 8.30, കൊട്ടിക്കയറ്റം, കളംപാട്ട്, പള്ളിക്കുറുപ്പ് രാത്രി 9.00.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
