തട്ടിപ്പുകാർക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് വിറ്റ മൂന്ന് യുവാക്കൾ അറസ്റ്റിൽ

Share to



Perinthalmanna Radio
Date: 26-03-2024

പെരിന്തൽമണ്ണ: സാമൂഹിക മാധ്യമത്തിലൂടെ ട്രേഡിങ് നടത്തിയാൽ വൻതുക സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് അഞ്ചുലക്ഷം രൂപ തട്ടിയെന്ന കേസിൽ ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയ മൂന്നുപേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു.

പാണ്ടിക്കാട് വള്ളുവങ്ങാട് വെട്ടിക്കാട്ടിരി പൈക്കാടൻ അബ്ദുൾഷമീർ (33), പോരൂർ കരുവാറ്റക്കുന്ന് മാഞ്ചീരികരക്കൽ മുഹമ്മദ് ഫസീഹ് (18), ചാത്തങ്ങോട്ടുപുറം മലക്കൽവീട്ടിൽ റിബിൻ (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന് അങ്ങാടിപ്പുറം സ്വദേശിനിയാണ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്.

തട്ടിപ്പുകാർക്ക് യുവാക്കൾ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. യുവാക്കളുടെ പേരിൽ എടുക്കുന്ന അക്കൗണ്ടുമായി ബന്ധപ്പെട്ട സിംകാർഡ്, എ.ടി.എം. കാർഡ് തുടങ്ങിയവ തട്ടിപ്പുസംഘം വാങ്ങിയെടുത്ത് ഇടപാടുകൾക്ക് ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. അയ്യായിരം മുതൽ പതിനായിരം വരെയായിരുന്നു യുവാക്കൾക്ക് ഇതിനുകിട്ടിയ പ്രതിഫലമെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിലെ മുഖ്യപ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്നും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ ആളുകൾ തട്ടിപ്പിനിരയായതായി വ്യക്തമായെന്നും പോലീസ് ഇൻസ്പെക്ടർ എൻ.എസ്. രാജീവ് അറിയിച്ചു. എസ്.ഐ.മാരായ ഷിജോ സി. തങ്കച്ചൻ, ബാബു, സി.പി.ഒ.മാരായ സൽമാൻ, ഫസീല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *