തിരുമാന്ധാംകുന്ന് 11-ാം പൂരം ഇന്ന്; അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം

Share to

Perinthalmanna Radio
Date: 27-03-2024

അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ 10 ദിന രാത്രങ്ങളിലായി നടന്നുവന്ന വള്ളുവനാടിന്റെ പൂരത്തിനു പതിനൊന്നാം പൂരത്തോടെ ഇന്നു സമാപനം. വൈകിട്ട് 3.30 മുതലാണ് അനുബന്ധ പൂരം എഴുന്നള്ളത്ത്. കീഴേ‌ടം വേട്ടേക്കരൻ കാവിൽ നിന്നും റാവറമണ്ണ ശിവക്ഷേത്രത്തിൽ നിന്നും ഗജവീരന്മാരുടെ അകമ്പടിയോടും മേളത്തോടും കൂടി മുതുവറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തു നടക്കും. പത്തോളം ദേശങ്ങളിൽ നിന്നെത്തുന്ന അനുബന്ധ എഴുന്നള്ളത്തുകൾ സംഗമിച്ച് മുതുവറ ക്ഷേത്രത്തിൽ നിന്ന് തളി ക്ഷേത്രത്തിലേക്കും അവിടെനിന്ന് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്കും പഞ്ചവാദ്യത്തോടെ എഴുന്നള്ളത്ത് നടക്കും.

അങ്ങാടിപ്പുറത്ത് ഇന്ന് ഗതാഗത നിയന്ത്രണം

ഇന്ന് നടക്കുന്ന പൂരം എഴുന്നള്ളത്തിനോട് അനുബന്ധിച്ച് ഉച്ചയ്‌ക്ക് ശേഷം 2 മുതൽ അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്കും തിരിച്ച് പാലക്കാട്ട് നിന്ന് കോഴിക്കോട്ടേക്കും വരുന്ന വാഹനങ്ങൾ വെള്ളാമ്പുറം–മഞ്ചേരി–പാണ്ടിക്കാട്–മേലാറ്റൂർ–കുമരംപുത്തൂർ–ചുങ്കം വഴി പോകണം. മലപ്പുറം, മഞ്ചേരി, വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ അങ്ങാടിപ്പുറത്ത് എത്തി വലമ്പൂർ– പട്ടിക്കാട് റോഡ് വഴിയും പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് മലപ്പുറം, മഞ്ചേരി, കോട്ടയ്ക്കൽ, വളാഞ്ചേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പെരിന്തൽമണ്ണയിൽ നിന്ന് പാണ്ടിക്കാട് റോഡിലേക്ക് പ്രവേശിച്ച് പട്ടിക്കാട്– വലമ്പൂർ റോഡിലൂടെയും പോകണമെന്ന് പൊലീസ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *