റോഡ് നവീകരണം പൂർത്തിയായപ്പോഴേക്കും കക്കൂത്ത് റോഡ് പൈപ്പിടാൻ വെട്ടിപ്പൊളിച്ചു

Share to


Perinthalmanna Radio
Date: 28-03-2024

പെരിന്തൽമണ്ണ: റോഡ് നവീകരണം പൂർത്തിയായപ്പോഴേക്കും ജല അതോറിറ്റി വെട്ടിപ്പൊളിച്ചു. പെരിന്തൽമണ്ണ ടൗൺഹാൾ- കക്കൂത്ത് നമ്പ്യാർപടി റോഡിനാണ് ഈ ദുരവസ്ഥ. പുതിയ റോഡിലൂടെ യാത്ര ചെയ്ത് കൊതി തീരുന്നതിനു മുൻപ് പൈപ്പ് മാറ്റി സ്ഥാപിക്കാൻ റോഡ് കീറാൻ തുടങ്ങി.

ഊട്ടി റോഡിനെയും മണ്ണാർക്കാട് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡുകളിൽ ഒന്നാണിത്. ജംക്‌ഷനിലെത്താതെ വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാനാകും. ഏറെക്കാലമായി തകർന്നു കിടന്ന റോഡ് ഫെബ്രുവരി 7നാണ് നവീകരണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്‌തത്.

നജീബ് കാന്തപുരം എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 2 കോടി രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്.

റോഡ് നവീകരിച്ച് ദിവസങ്ങൾക്കകംതന്നെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലപ്രളയമായി. റോഡിൽ ടൗൺഹാളിനു സമീപ ഭാഗത്തായിരുന്നു അന്ന് പൈപ്പ് പൊട്ടിയത്. ഇവിടെ റോഡ് പൊളിച്ച് പ്രശ്‌നം പരിഹരിച്ചതോടെ കഴിഞ്ഞ ദിവസം തൊട്ടടുത്ത് മണലിക്കുഴിതൊട്ടം ഭാഗത്ത് വീണ്ടും പൈപ്പ് പൊട്ടി.

ഇവിടെയും വെട്ടിപ്പൊളിച്ചതോടെ റോഡ് ഏറെക്കുറെ പഴയ പരുവത്തിലായി. പഴയ കാസ്‌റ്റ് അയേൺ പൈപ്പുകളാണ് പൊട്ടുന്നതെന്നാണ് ജല അതോറിറ്റി അധികൃതരുടെ വിശദീകരണം. റോഡ് നിർമാണത്തിനിടെ പൈപ്പുകൾക്ക് തകരാറ് സംഭവിച്ചിരിക്കാമെന്നും വെള്ളം വലിയ തോതിൽ എത്തുമ്പോൾ ഇതുവഴി ലീക്ക് വരുന്നതാണെന്നുമാണ് അധികൃതർ പറയുന്നത്. 2 വർഷം മുൻപ് മാറ്റി സ്ഥാപിച്ചവയാണ് ഈ പൈപ്പുകൾ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *