
Perinthalmanna Radio
Date: 28-03-2024
പെരിന്തൽമണ്ണ: മരുന്ന് സംഭരിക്കുന്നതിന് ജില്ലയിലെ ഏറ്റവും വലിയ മെഡിസിൻ സ്‌റ്റോർ ഇനി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ. ജില്ലാ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി 50 ലക്ഷം രൂപയിലേറെ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. മോർച്ചറി കെട്ടിടത്തിന്റെ മുകളിലാണ് പ്രത്യേക ബ്ലോക്ക് സജീകരിച്ചത്. 2023–24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എയർകണ്ടിഷനർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ സ്‌റ്റോർ പ്രവർത്തന സജ്ജമാക്കിയത്. ലിഫ്‌റ്റ് സൗകര്യവുമുണ്ട്. ജില്ലയിൽ മരുന്ന് സൂക്ഷിക്കുന്നതിന് ഇത്ര വിപുലമായ സൗകര്യങ്ങൾ മറ്റൊരു ഗവ.ആശുപത്രിക്കും നിലവിലില്ല. പ്രതിവർഷം ഒരു കോടി രൂപയിലേറെ മരുന്നുകൾ ജില്ലാ പഞ്ചായത്തിന്റേത് മാത്രമായി ആശുപത്രിക്ക് ലഭിക്കുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
