വേനൽച്ചൂടിൽ മാളം വിട്ട് പാമ്പുകളെ പിടികൂടാൻ നെട്ടോട്ടമോടി ട്രോമാകെയർ പ്രവർത്തകർ

Share to

Perinthalmanna Radio
Date: 29-03-2024

പെരിന്തൽമണ്ണ:  നഗരത്തിലും പരിസരങ്ങളിലുമായി പാമ്പുകളെ പിടിച്ച് കുഴങ്ങി ട്രോമാകെയർ പ്രവർത്തകർ. നൂറുകണക്കിന് പാമ്പുകളെയാണ് ട്രോമാകെയർ പ്രവർത്തകർ അടുത്ത ദിവസങ്ങളിലായി പിടികൂടിയത്.

വീടിനകത്തും കിണറുകളിലും വളർത്തുമൃഗങ്ങളുടെ കൂട്ടിലും വാഹനങ്ങളിലും മതിൽക്കെട്ടിലും വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലത്തും ഭീതിപരത്തിയ പാമ്പുകളുണ്ടിതിൽ.

പെരുമ്പാമ്പും മൂർഖൻ പാമ്പും മുതൽ വിഷമില്ലാത്ത പാമ്പുകൾ വരെ ഉൾപ്പെടും. കേരള വനംവകുപ്പിന്റെ സർപ്പ റെസ്‌ക്യുവർമാരായ ട്രോമാകെയർ ഡപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, പ്രസിഡന്റ് ഷഫീദ് പാതായ്‌ക്കര, ജില്ലാ വിമൻസ് കോഓർഡിനേറ്റർ വാഹിദ അബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാമ്പുകളെ പിടികൂടിയത്.

പിടികൂടുന്നവയിൽ വിഷമുള്ള പാമ്പുകളെ വനംവകുപ്പിന് കൈമാറുകയും വിഷമില്ലാത്തവയെ അവയുടെ ആവാസ വ്യവസ്ഥയിൽ ഉപേക്ഷിക്കുകയുമാണ് പതിവ്.

ഏറ്റവും ഒടുവിലായി പെരിന്തൽമണ്ണ ബൈപാസിലെ നമ്പ്യാർപടിയിൽ ടൈൽസ് ഗോഡൗണിനുള്ളിൽ ഭീതി പരത്തിയ പാമ്പിനെയാണ് സംഘം പിടികൂടിയത്. ഈ ആഴ്‌ചയിൽ തന്നെ എടപ്പറ്റയിൽ മൂത്താലി കുഞ്ഞിമുഹമ്മദിന്റെ വീട്ടുപരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. മക്കരപ്പറമ്പ് കെഎസ്ഇബി സബ് സ്‌റ്റേഷനിൽ നിന്നും പാമ്പിനെ പിടികൂടി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *