
Perinthalmanna Radio
Date: 30-03-2024
പെരിന്തൽമണ്ണ: ഏപ്രിൽ മാസത്തിലേക്ക് കടക്കുന്നതോടെ പുതിയ സാമ്പത്തിക വർഷത്തിനും (2024 ഏപ്രിൽ – 2025 മാർച്ച്) കൂടി തുടക്കം കുറിക്കുകയാണ്. നിക്ഷേപകർക്കും വ്യാപാരികൾക്കും വ്യക്തികൾക്കും ഒരുപോലെ ബാങ്കിങ് സംബന്ധമായ ഇടപാടുകൾക്ക് ഏപ്രിൽ മാസം സവിശേഷമാണ്. പുതിയ തുടക്കവും പ്രതീക്ഷയുമൊക്കെ ഒത്തുചേരുന്ന മാസം. അതിനാൽ തന്നെ ഏപ്രിൽ മാസത്തിനിടെ സംസ്ഥാനത്തെ ബാങ്കുകൾക്ക് ബാധകമാകുന്ന അവധികളെ കുറിച്ച് മനസ്സിലാക്കിയിരിക്കുന്നതു ഉപകാര പ്രദമാകും.
അതേസമയം വിവിധ അവധികൾ കാരണം 2024 ഏപ്രിൽ മാസത്തിനിടെ എട്ട് ദിവസമായിരിക്കും സംസ്ഥാനത്തെ ബാങ്കുകൾ അടച്ചിടുന്നത്. ഇതിൽ റിസർവ് ബാങ്ക് (ആർബിഐ) പ്രഖ്യാപിച്ച രണ്ട് പൊതു അവധികൾ ഉൾപ്പെടുന്നു. എന്നിരുന്നാലും തുടർച്ചയായി മൂന്ന് ദിവസം വരെ ബാങ്കുകൾക്ക് അവധി വരുന്ന സാഹചര്യം അടുത്ത മാസമുണ്ടാകില്ല. അതേസമയം ഏപ്രിൽ മാസത്തിനിടെ കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കിങ് സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന അവധികളെ കുറിച്ച് വിശദമായി നോക്കാം.
സംസ്ഥാനത്ത് ബാധകമാകുന്ന ഏപ്രിൽ മാസത്തിലെ ബാങ്ക് അവധികൾ
▪️ഏപ്രിൽ 1 : വാർഷിക കണക്കെടുപ്പ്
▪️ഏപ്രിൽ 7 : ഞായറാഴ്ച
▪️ഏപ്രിൽ 10 : റമദാൻ
▪️ഏപ്രിൽ 13 : രണ്ടാം ശനിയാഴ്ച
▪️ഏപ്രിൽ 14 : ഞായറാഴ്ച
▪️ഏപ്രിൽ 21 : ഞായറാഴ്ച
▪️ഏപ്രിൽ 27 : നാലാം ശനിയാഴ്ച
▪️ഏപ്രിൽ 28 : ഞായറാഴ്ച
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
