
Perinthalmanna Radio
Date: 31-03-2024
പെരിന്തൽമണ്ണ: കരിങ്കല്ലത്താണിയിൽ നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 33 ലക്ഷം രൂപ പിടികൂടി. എഎസ്പി കിരണിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ കരിങ്കല്ലത്താണി സ്വദേശി അക്കര താജുദ്ദീനിൽ(42) നിന്നാണ് പണം പിടികൂടിയത്. കാറിൽ എയർബാഗ് സ്പേസിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പണം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. തുടർ നടപടികൾക്കായി ആദായ നികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് അധികൃതർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
