
Perinthalmanna Radio
Date: 31-03-2024
മലപ്പുറം : കേരള വാട്ടർ അതോറിറ്റിയിൽ അറ്റകുറ്റപ്പണികൾക്ക് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങൾ (ജിയോടാഗ്) ഇതുവഴി ഉപജീവനം നടത്തുന്ന സാധാരണക്കാരായ ചെറുകിട കരാറുകാരുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കുമെന്ന് കെ.ജി.സി.എഫ്. ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ഏപ്രിൽ ഒന്ന് മുതൽ ജില്ലയിലെ അറ്റകുറ്റപ്പണികൾ പൂർണമായും നിർത്തിവെക്കും.
പുതിയ സർക്കുലറിൽ പറയുന്നപോലെ ഒരു ഉദ്യോഗസ്ഥൻ 10 മണിക്ക് ഓഫീസിൽ വന്ന് ഹാജർ രേഖപ്പെടുത്തി കിലോമീറ്ററുകൾ ദൂരെയുള്ള സ്ഥലങ്ങളിൽ എത്തി ലീക്കുകളടക്കമുള്ള മറ്റ് വർക്കുകൾ ശരിയാക്കി ഫോട്ടോ എടുത്ത് കെ.ഡബ്ല്യു.എ. സൈറ്റിൽ അപ്‌ലോഡ് ചെയ്തുവരുമ്പോഴേക്കും മറ്റ് വർക്കുകൾ കൂടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുക.
2018-ലെ ഷെഡ്യൂൾ നിരക്കിലാണ് ഇപ്പോഴും വർക്കുകൾ നടത്തുന്നത്. കാലോചിതമായി നിരക്ക് പരിഷ്‌കരിക്കണം. 19 മാസത്തെ മെയിന്റനൻസ് തുക കുടിശ്ശികയാണ്. സംസ്ഥാനത്ത് ആകെ 170 കോടിയോളം രൂപയാണ് കുടിശ്ശിക. കുടിശ്ശികയും ജിയോടാഗും സംബന്ധിച്ച് മാർച്ച് 15-ന് അധികാരികൾക്ക് നിവേദനം നൽകി. ശനിയാഴ്ച ജില്ലാ കളക്ടർക്കും പരാതി നൽകി.
ജില്ലാ സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയൻ, ജില്ലാ പ്രസിഡന്റ് എൻ.വി. കുഞ്ഞിമുഹമ്മദ്, ജില്ലാ ട്രഷറർ സുരേഷ് വെള്ളില, വി. ഉണ്ണികൃഷ്ണൻ, മോഹനകുമാരൻ (ഉണ്ണി), അബ്ദുൽ റഹൂഫ്, പി. ജിജു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
