വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില കുറച്ചു

Share to



Perinthalmanna Radio
Date: 01-04-2024

പാചക വാതകത്തിന്റെ വില കുറച്ച് എണ്ണ വിപണന കമ്പനികള്‍. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ എല്‍ പി ജിയുടേയും 5 കിലോ എഫ് ടി എല്‍ (ഫ്രീ ട്രേഡ് എല്‍പിജി) സിലിണ്ടറുകളുടെയും വിലയാണ് കുറച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടപടി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയും അഞ്ച് കിലോഗ്രാം എഫ് ടി എല്‍ സിലിണ്ടറിന് 7.50 രൂപയുമാണ് കുറച്ചത്.

അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ മാറ്റമില്ല. വിലയിലെ പരിഷ്‌കാരം ഇന്ന് മുതല്‍ നിലവില്‍ വരും. എല്ലാ മാസവും ഒന്നാം തിയതിയും 15-ാം തിയതിയും പാചക വാതക വിലയില്‍ പരിഷ്‌കാരം ഏര്‍പ്പെടുത്താറുണ്ട്. പുതുക്കിയ വില പ്രകാരം ഇന്ന് മുതല്‍ ഡല്‍ഹിയിലെ വില 1764.50 ആയി നിജപ്പെടുത്തിയതായി എണ്ണ വിപണന കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *