
Perinthalmanna Radio
Date: 01-04-2024
പെരിന്തൽമണ്ണ : 2023-24 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പദ്ധതി വിഹിതം ചെലവഴിച്ചതിൽ ചേലേമ്പ്ര പഞ്ചായത്ത് മുന്നിൽ. 85.41 ശതമാനം ചെലവഴിച്ചാണ് പട്ടികയിൽ മുന്നിൽ എത്തിയത്. 84.70 ശതമാനവും പെരിന്തൽമണ്ണ നഗരസഭ രണ്ടാമതും 83.38 ശതമാനവുമായി മങ്കട പഞ്ചായത്ത് മൂന്നാമതുമുണ്ട്. ഞായറാഴ്ച വൈകീട്ട് ആറ് വരെയുള്ള കണക്ക് പ്രകാരമാണിത്. മംഗലം, ചോക്കാട്, പൂക്കോട്ടൂർ, കുറുവ, കുറ്റിപ്പുറം, പാണ്ടിക്കാട്, കൽപകഞ്ചേരി എന്നീ ഗ്രാമ പഞ്ചായത്തുകളാണ് 10 വരെയുള്ള പട്ടികയിലുള്ളത്. വേങ്ങര പഞ്ചായത്താണ് പട്ടികയിൽ പിറകിലുള്ളത്. 50.99 ശതമാനമാണ് പദ്ധതി വിഹിതം ചെലവഴിച്ചത്. തിരൂർ, നിലമ്പൂർ, പരപ്പനങ്ങാടി നഗരസഭകളുമാണ് പട്ടികയിൽ പിറകിൽ നിൽക്കുന്ന മറ്റ് തദ്ദേശ സ്ഥാപനങ്ങൾ. ജില്ല പഞ്ചായത്ത് 58.72 ശതമാനമാണ് പദ്ധതി വിഹിതം ചെലവഹിച്ചത്.
മലപ്പുറം ജില്ലയിൽ ട്രഷറികളിലായി ഇനിയും പരിഗണനക്കായി കാത്തിരിക്കുന്നത് 7,505 ബില്ലുകൾ. ഞായറാഴ്‌ച വൈകീട്ട് മൂന്ന് വരെയുള്ള കണക്ക് പ്രകാരമാണിത്. ജില്ല പഞ്ചായത്തിന്റെ ബില്ലുകളാണ് ഏറ്റവും കൂടുതൽ പരിഗണനക്കായി കാത്തിരിക്കുന്നത്. 303 ബില്ലുകളാണ് പരിഗണിക്കാനുള്ളത്. രണ്ടാമതുള്ള പൊന്നാനി നഗരസഭയുടെ 220 ബില്ലുകളും മൂന്നാമതുള്ള നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെത് 110 ബില്ലുകളും മാറാനുണ്ട്. താഴേക്കോട് പഞ്ചായത്ത്, മലപ്പുറം നഗരസഭ, കരുവാരക്കുണ്ട്- പുളിക്കൽ പഞ്ചായത്തുകൾ, കൊണ്ടോട്ടി നഗരസഭ, പുൽപ്പറ്റ പഞ്ചായത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് എന്നിവയാണ് പട്ടികയിൽ ആദ്യ 10ൽ ഉൾപ്പെട്ടത്. ചേലേമ്പ്ര- മക്കരപറമ്പ് പഞ്ചായത്തുകളിലാണ് ഏറ്റവും കുറവ് ബില്ലുകൾ മാറാനുള്ളത്. 22 ബില്ലുകൾ വീതം മാത്രമാണ് പരിഗണിക്കാനുള്ളത്. 28 വീതം ബില്ലുകളുമായി എടയൂർ, എടപ്പാൾ, കോഡൂർ, ഏലംകുളം ഗ്രാമ പഞ്ചായത്തുകളാണ് പട്ടികയിൽ തൊട്ട് പിറകിലുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
