
Perinthalmanna Radio
Date: 02-04-2024
പെരിന്തൽമണ്ണ : അലിഗഢ് മലപ്പുറം കേന്ദ്രം സ്ഥിതി ചെയ്യുന്ന ചേലാമലയിൽ തീപ്പിടിത്തം. മലയിലെ ഏക്കറുകണക്കിന് സ്ഥലത്തെ അടിക്കാടുകൾ നശിച്ചു. മുൻകാലത്ത് നിർമാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന കോൺക്രീറ്റ് മിക്‌സ്ചർ യന്ത്രവും കത്തി. തിങ്കളാഴ്ച വൈകീട്ടോടെയാണ് മലയുടെ കിഴക്ക് ഭാഗത്ത് രാമൻചാടി- അലിഗഢ് കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്കും ശുദ്ധീകരണപ്ലാന്റിനും സമീപത്തും മലഞ്ചെരിവിലുമായി തീപിടിച്ചത്. അടിക്കാടുകളും മരങ്ങളും കശുമാവുകളും കത്തി നശിച്ചിട്ടുണ്ട്. വ്യക്തികളുടെ തോട്ടങ്ങളിലേക്കും തീ വ്യാപിച്ചു. പടിഞ്ഞാറ് ഭാഗത്താണ് കാംപസിന്റെ പ്രധാന ബ്ലോക്കും മറ്റും സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് തീപടരാതിരിക്കാൻ അഗ്നിരക്ഷാസേനയും അലിഗഢ് അധികൃതരും മുൻകരുതലെടുത്തിരുന്നു.
അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും കൂടുതൽ കത്തുന്ന ഭാഗത്തേക്ക് പോകാനായില്ല. മണലായ ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഇവിടേക്ക് റോഡില്ലാത്തതിനാൽ വാഹനങ്ങൾക്ക് എത്താനാകില്ല. ചെറുകര- പാറക്കൽമുക്ക് വഴി അലിഗഢ് കാംപസിനുള്ളിലൂടെ മാത്രമേ വാഹനങ്ങൾ ഇവിടേക്ക് എത്താനാവൂ. അഗ്നിരക്ഷാ സേനയും രാമൻചാടി കുടിവെള്ള പദ്ധതി തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അസി. സ്റ്റേഷൻ ഓഫീസർ പി. സജുവിന്റെ നേതൃത്വത്തിലാണ് അഗ്നിരക്ഷാസേനയെത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
