അംഗത്വകാർഡ് വിതരണവും അനുസ്മരണവും സംഘടിപ്പിച്ചു

Share to



Perinthalmanna Radio
Date: 02-04-2024

പെരിന്തൽമണ്ണ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം മേഖലകൾ സംയുക്തമായി അംഗത്വകാർഡ് വിതരണം നടത്തി. ലിയാഖത്തലി, വർണം നാരായണൻ എന്നിവരുടെ അനുസ്മരണവും ഇഫ്താർ സംഗമവുമുണ്ടായി. നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറം മേഖലാ പ്രസിഡന്റ് സുനീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാ വിങ് കോ-ഓർഡിനേറ്റർ യൂസഫ് കാസിനോ, ജില്ലാ കമ്മിറ്റിയംഗം ജസീർ ക്യാപിറ്റോൾ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നൗഷാദ് ആപ്പിൾ, വിനു മെമ്മറീസ്, സുബ്രഹ്മണ്യൻ ശിൽപി, ഉണ്ണിശോഭ, ഹൈദർ റിയൽ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *