പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റ് പുനർ നിർമാണം 15ന് തുടങ്ങും

Share to



Perinthalmanna Radio
Date: 03-04-2024

പെരിന്തൽമണ്ണ : നിർമാണം നിലച്ച പെരിന്തൽമണ്ണ നഗരസഭ ഇൻഡോർ മാർക്കറ്റ് പ്രവൃത്തി ഏപ്രിൽ 15ന് പുനരാരംഭിക്കാൻ ചൊവ്വാഴ്‌ച നടത്തിയ യോഗത്തിൽ തീരുമാനം. നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ ആവാത്തതിൽ നഗരസഭ സമ്മർദത്തിലാണ്. കരാർ ഏറ്റെടുത്ത ഊരാളുങ്കൽ കൺസഷൻ കമ്പനിയുമായി നടത്തിയ ചർച്ചയിലാണ് സർക്കാർ മാർഗ നിർദേശ പ്രകാരം എസ്റ്റിമേറ്റ് റിവേഴ്‌സ് ചെയ്യാൻ ധാരണയായത്. പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യ കൗൺസിലിൽ അജണ്ട വെച്ച് എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്യാൻ അംഗീകാരം നൽകും. മൂന്നു വർഷം പിന്നിട്ട പദ്ധതികൾക്ക് 1.5 ശതമാനം വരെ എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്യാൻ അനുമതിയുണ്ട്. 38.5 കോടിയാണ് ഇൻഡോർ മാർക്കറ്റ് പദ്ധതിയുടെ അടങ്കൽ.

1.5 ശതമാനം വർധന വളരെ പരിമിതമായ വർധനയേ ആവുന്നുള്ളൂ. കമ്പനി നിർമാണം ഏറ്റെടുത്തിരുന്ന ഘട്ടത്തിൽ അസംസ്‌കൃത വസ്‌തുക്കൾക്ക് ഉണ്ടായ വിലവർധന മരാമത്ത് വകുപ്പ് ടെൻഡർ നടപടികളിലും വരുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച‌ ഇൻഡോർ മാർക്കറ്റ് പരിസരത്തെ കാടുവെട്ടിയും താൽക്കാലിക മറ നിർമിച്ചും ഒരുക്കം തുടങ്ങി. മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ 30 കോടി രൂപ വായ്‌പയെടുക്കാൻ നഗരസഭക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നിക്ഷേപ സമാഹരണത്തിൽ നഗരസഭയെ വിശ്വസിച്ച് പണം ഏൽപിച്ചവർ ഓഫിസിൽ കയറിയിറങ്ങി നടക്കുകയാണ്. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിരുന്നില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *