നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി; ജില്ലയില്‍ പത്രിക നല്‍കിയത് 25 പേർ

Share to



Perinthalmanna Radio
Date: 05-04-2024

ലോക്‌സഭാ തിരഞ്ഞൈടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോള്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ നിന്നായി പത്രിക നല്‍കിയത് 25 പേർ.

മലപ്പുറം മണ്ഡലത്തില്‍ നിന്ന് 14 പേരും പൊന്നാനിയില്‍ നിന്ന് 11 പേരുമാണ് പത്രിക നല്‍കിയത്.
യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ, എല്‍.ഡി.എഫ് സ്ഥാനാർത്ഥി വി.വസീഫ്, എൻ.ഡി.എ സ്ഥാനാർത്ഥി എം.അബ്ദുസലാം എന്നിവരാണ് പ്രധാനമായും മലപ്പുറം മണ്ഡലത്തില്‍ മത്സര രംഗത്തുള്ളത്. എല്‍.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുള്ള നവാസ്, യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത്, ബി.ജെ.പി സ്ഥാനാർത്ഥി രശ്മില്‍ നാഥ് എന്നിവർ ഡമ്മി സ്ഥാനാർത്ഥികളാണ്. ബഹുജൻ ദ്രാവിഡ പാർട്ടി സ്ഥാനാർത്ഥി പി.നാരായണൻ, സ്വതന്ത്ര സ്ഥാനാർത്ഥികളായ തൃശൂർ നസീർ, എൻ.ബിന്ദു, ശ്രീധരൻ കല്ലടിക്കുന്നത്ത്, അബ്ദുല്‍ സലാം, നസീഫ് അലി മുല്ലപ്പള്ളി, പി.പി.നസ്വീഫ്, ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥി കൃഷ്ണൻ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികള്‍.

പൊന്നാനി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി.ഹംസ, യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എം.പി.അബ്ദുസമദ് സമദാനി, എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. എല്‍.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സാനു, എൻ.ഡി.എ സ്ഥാനാർത്ഥി ശങ്കു ടി.ദാസ്, യു.ഡി.എഫ് സ്ഥാനാർത്ഥി അഷ്റഫ് കോക്കൂർ എന്നിവർ ഡമ്മി സ്ഥാനാർത്ഥികളാണ്. ബി.എസ്.പി സ്ഥാനാർത്ഥി കെ.വി.വിനോദ്, ശിവസേന സ്ഥാനാർത്ഥി ബിന്ദു, സ്വതന്ത്ര സ്ഥാനാർത്ഥികളായി ഹംസ കടവണ്ടി, ഹംസ, അബ്ദു സമദ് എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികള്‍. ഇന്നലെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

അപരൻമാർ

മലപ്പുറം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി. വസീഫിനോട് സാമ്യമുള്ള രണ്ടുപേർ മത്സരരംഗത്തുണ്ട്. നസീഫ് അലി മുല്ലപ്പള്ളി, പി.പി.നസ്വീഫ് എന്നീ സ്വതന്ത്രൻമാരാണ് മത്സരരംഗത്തുള്ളത്.

പൊന്നാനി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥ കെ.എസ്. ഹംസയുടെ പേരിനോട് സാമ്യമുള്ള രണ്ടുപേർ സ്വതന്ത്രൻമാരായ മത്സരംരംഗത്തുണ്ട്. ഹംസ കടവണ്ടി, ഹംസ എന്നിവരാണിവർ.

യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി മത്സരിക്കുന്ന പൊന്നാനിയില്‍ അബ്ദുസമദ് എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയും മത്സര രംഗത്തുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *