
Perinthalmanna Radio
Date: 06-04-2024
മലപ്പുറം : സ്വലാത്ത് നഗറിൽ ശനിയാഴ്ച നടക്കുന്ന പ്രാർഥനാ സമ്മേളനത്തിലേക്ക് വിശ്വാസികൾ എത്തിത്തുടങ്ങി. പ്രാർഥനാസമ്മേളനത്തിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അറിയിച്ചു. പ്രധാന വേദിക്ക് പുറമെ വിവിധ മൈതാനങ്ങളിലും പരിസരത്തെ ഓഡിറ്റോറിയങ്ങളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പുതുറ- അത്താഴ-മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകൾക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്. രാവിലെ 10-ന് ഖത്മുൽ ഖുർആൻ, ഉച്ചയ്ക്ക് ഒന്നിന് അസ്മാഉൽ ബദ്ർ മജ്ലിസ്, വൈകീട്ട് നാലിന് അസ്മാഉൽ ഹുസ്നാ റാതീബ് എന്നിവ നടക്കും. ഒരുലക്ഷംപേർ പങ്കെടുക്കുന്ന മെഗാ ഇഫ്താർ സംഗമവും നടക്കും. രാത്രി ഒൻപതിന് പ്രധാന ചടങ്ങുകൾ ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽസെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. പുലർച്ചെ മൂന്നുവരെ നീളുന്ന പരിപാടിയിൽ ഖുർആൻ പാരായണം, സ്വലാത്ത്, തഹ്ലീൽ, തൗബ, പ്രാർഥന എന്നിവ നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികൾ തുടങ്ങി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ ഉദ്ഘാടനംചെയ്തു. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷതവഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി, സമസ്ത ജില്ലാസെക്രട്ടറി പി. ഇബ്റാഹീം ബാഖവി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുള്ള സഅദി ഫള്ഫരി, പൊന്മള അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് 48 മണിക്കൂർ ഇഅതികാഫ് ജൽസ ആരംഭിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
