
Perinthalmanna Radio
Date: 06-04-2024
പെരിന്തൽമണ്ണ: ജല അതോറിറ്റിയുടെ കീഴിലുള്ള ആന്റി തെഫ്റ്റ് സ്ക്വാഡ് വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിൽ 5 ഇടങ്ങളിൽ ജലമോഷണം കണ്ടെത്തി. 50000 രൂപയ്ക്ക് മുകളിൽ പിഴ ഈടാക്കി. അങ്ങാടിപ്പുറം, പുഴക്കാട്ടിരി, പെരിന്തൽമണ്ണ തേക്കിൻകോട്, ഏലംകുളം, പുലാമന്തോൾ എന്നിവിടങ്ങളിലാണ് ജലമോഷണം കണ്ടെത്തിയത്. ടാപ്പുകളിൽ നിന്ന് കിണറുകളിലേക്ക് വെള്ളം ഒഴുക്കുന്നതും പൊതു ടാപ്പുകളിൽ നിന്ന് ഓസിട്ട് ഉപയോഗിക്കുന്നതും ജലഅതോറിറ്റി ഡിസ്കണക്ട് ചെയ്ത ടാപ്പുകൾ വീണ്ടും അനധികൃതമായി ഉപയോഗിക്കുന്നതായുമാണ് കണ്ടെത്തിയത്. ശുദ്ധജലം ലഭിക്കാത്തതുമായി ബന്ധപ്പെട്ടുയർന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരിന്തൽമണ്ണ മീറ്റർ ഇൻസ്പെക്ടർ അമീൻ ഹുസൈൻ, അസി.എൻജിനീയർ മുബഷീർ, മങ്കട അസി.എൻജിനീയർ അഫ്സൽ ഹുസൈൻ, ബന്ധപ്പെട്ട സ്ഥലങ്ങളിലെ മീറ്റർ റീഡർമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
