തദ്ദേശ സ്ഥാപനങ്ങളുടെ അവസാന ഗഡു മിക്കയിടത്തും ചെലവഴിക്കാൻ ആയില്ലെന്ന് പരാതി

Share to



Perinthalmanna Radio
Date: 07-04-2024

പെരിന്തൽമണ്ണ: അവസാന ഗഡു ഫണ്ട് മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ചെലവിടാൻ സാധിച്ചില്ലെന്ന് പരാതി, ഹെവി ട്രഷറികൾക്ക് കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് പരാതി ഉന്നയിക്കുന്നത്. താലുക്ക് ആസ്ഥാനങ്ങളിലെ ട്രഷറികളിൽ വൻ തോതിൽ ബില്ലുകൾ വന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകളടക്കം സമയ ബന്ധിതമായി പാസാക്കാൻ ആയിട്ടില്ലെന്നും ഗ്രാമ പ്രദേശങ്ങളിലെ ട്രഷറികളിൽ മിക്ക ബില്ലുകളും പാസാക്കാൻ ആയെന്നുമാണ് ട്രഷറി ഉദ്യോഗസ്ഥരുടെ വിശദീകരണം.

മാർച്ച് 22 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കാ ൻ നിർദേശിച്ചിരുന്നു. എന്നാൽ, 25ന് പുതിയ ബില്ലുകൾ സ്വീകരിച്ച് നടപടികളിലേക്ക് കടന്നപ്പോഴേക്കും നിർത്താൻ നിർദേശം വന്നു. ചെറിയ ട്രഷറികളിൽ സമർപ്പിച്ച ബില്ലുകൾ മിക്കതും നൽകാനായി. ഭിന്നശേഷി സ്കോളർഷിപ്, ലൈഫ് പദ്ധതി, ക്ഷീര കർഷകർക്കുള്ള സബ്‌സിഡി, നെല്ല് കർഷക സബ്‌സിഡി തുടങ്ങിയ പ്രധാന ബില്ലുകൾ ട്രഷറി കുരുക്കിൽ മുടങ്ങിയവയിൽ ഉൾപ്പെടും.

വലിയ ട്രഷറികളിൽ 25ന് സബ്‌മിറ്റ് ചെയ്‌തവ കണക്ക് കൂട്ടി എടുത്തപ്പോഴേക്കും രാത്രിയായി. 26ന് തുടങ്ങിയപ്പോഴേക്കും 27ന് നിർത്താൻ നിർദേശം വന്നു. അതിനിടെ 23ന് ഏതാനും ബില്ലുകൾ മാത്രമേ പാസാക്കാനായുള്ളൂ. ബില്ലുകൾ മുൻഗണന ക്രമത്തിൽ ഫയൽ ചെയ്യാനും ടോക്കൺ നൽകാനും നിർദേശിച്ചിരുന്നുവെന്നും സമയ ബന്ധിതമായി സമർപ്പിക്കപ്പെട്ട ഭൂരിഭാഗം ബില്ലുകളും പാസാക്കാതെ സമയം കളഞ്ഞതായും ജന പ്രതിനിധികൾ കുറ്റപ്പെടുത്തുന്നു. പെരിന്തൽമണ്ണ സബ് ട്രഷറിക്ക് മുന്നിൽ ഇക്കാര്യത്തിൽ പ്രതിഷേധ സമരവും നടന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *