ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

Share to



Perinthalmanna Radio
Date: 09-04-2024

വ്രതവിശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഗൾഫിൽ നാളെ (ബുധനാഴ്ച) ചെറിയ പെരുന്നാൾ. റമദാൻ 29 തിങ്കളാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ചയായി പ്രഖ്യാപിച്ചത്.
റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് ഇത്തവണ ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷം വന്നു ചേരുന്നത്. സൗദിയിലെ ഹോത്ത സുദയർ, തുമൈർ എന്നിവിടങ്ങളിലും യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും മാസപ്പിറവി നിരീക്ഷണം നടത്തിയിരുന്നു.
ഒമാനിൽ ഇന്ന് ചൊവാഴ്ചയാണ് ചെറിയ പെരുന്നാൾ പ്രഖ്യാപിക്കുക. ചൊവ്വാഴ്ച ഒമാനിൽ ശവ്വാൽ മാസപ്പിറവി കണ്ടാൽ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഈദ് ഒരുമിച്ചെത്തും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *