
Perinthalmanna Radio
Date: 10-04-2024
കേരളത്തിലെ മുസ്ലിം വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്ർ ആഘോഷിക്കുന്നു. റമദാൻ വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയാണ് ചെറിയ പെരുന്നാൾ. ഹൃദയത്തില്‍ നിന്നുതിരുന്ന ആഹ്ലാദത്തിന്റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്. ഇരുപത്തി ഒമ്പത് ദിവസം നീണ്ട റമദാൻ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി. പുതു വസ്ത്രത്തിന്റെ നിറവും അത്തറിന്റെ സുഗന്ധവുമാണ് പെരുന്നാളിന്. മസ്ജിദുകളിലും ഈദ്ഗാഹിലുമാണ് പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കുന്നത്.
നമസ്കാരത്തിനു മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ർ സകാത് നല്കി. പെരുന്നാളാഘോഷിക്കേണ്ട ഒരാളും ഭക്ഷണത്തിന് വകയില്ലാതെ കഷ്ടപ്പെടരുത് എന്നതാണ് ഫിത്ര്സകാതിന്റെ താത്പര്യം. കുടുംബ ബന്ധങ്ങൾ പുതുക്കാനും സൌഹൃദങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഇന്നത്തെ ദിനം. ആഹ്ലാദത്തിനും ആഘോഷത്തിനും പ്രപഞ്ചനാഥനില്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന ദിവ്യാനുഭവമാകുകയാണ് ഈദുല്‍ ഫിത്ര്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
