
Perinthalmanna Radio
Date: 11-04-2024
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പെരുന്നാൾ ബിരിയാണി നൽകി സി.എച്ച്. സെന്റർ. ഭക്ഷണ വിതരണോദ്ഘാടനം ഇ.എൻ.ടി. സർജൻ ഡോ. രാജു, ഓർത്തോപീഡിക് സർജൻ ഡോ. അനൂപ് എന്നിവർചേർന്ന് നിർവഹിച്ചു. സി.എച്ച്. സെന്റർ ജനറൽസെക്രട്ടറി എ.കെ. മുസ്തഫ, ഭാരവാഹി കുറ്റീരി മാനുപ്പ, വിവിധ കെ.എം.സി.സി.കളുടെ പ്രതിനിധികളായ ഫാസിൽ നെച്ചിയിൽ, റഷീദ് കിഴിശ്ശേരി, മുജീബ് കരിങ്കല്ലത്താണി, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ശശിധരൻ മണലായ, അസീസ് കൊളക്കാടൻ, ഹബീബ് മണ്ണേങ്ങൽ, തെക്കത്ത് ഉസ്‌മാൻ, അസീസ് മണ്ണേങ്ങൽ, റഷീദ് കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
