മേലാറ്റൂരിലെ പ്ലാറ്റ്ഫോം നീളംകൂട്ടൽ പണി ഇനിയും പൂർത്തിയായില്ല

Share to



Perinthalmanna Radio
Date: 12-04-2024

മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നീളം കൂട്ടുന്ന ജോലി മാസങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയായില്ല. റെയിൽവേ അനുവദിച്ച 44 ലക്ഷം രൂപ ചെലവിൽ മേയ് മാസത്തിലാണ് പ്ലാറ്റ്ഫോം നീളം കൂട്ടുന്ന പണി തുടങ്ങിയത്.

114 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമായി നിലവിലെ പ്ലാറ്റ്‌ഫോമിനോട് ചേർന്ന് റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തായാണ് പ്ലാറ്റ്‌ഫോമിന് നീളം കൂട്ടുന്നത്.

നിലവിൽ 12 ബോഗികളുള്ള തീവണ്ടിക്ക് നിർത്താനുള്ള പ്ലാറ്റ്ഫോം സൗകര്യമാണ് മേലാറ്റൂരിൽ ഉള്ളത്. അത് 16 ബോഗികളുള്ള തീവണ്ടിക്ക് വേണ്ടി മാറ്റുന്നതിനായാണ് പ്ലാറ്റ്‌ഫോമിന് നീളം കൂട്ടുന്നത്.

തറയൊരുക്കലും മണ്ണിട്ട് ഉയരം കൂട്ടലുമെല്ലാം നടത്തിയിട്ടുണ്ടെങ്കിലും കോൺക്രീറ്റ്, കട്ടവിരിക്കൽ തുടങ്ങിയ പണികളെല്ലാം ഇനി നടക്കാനുണ്ട്.

എന്നാൽ പത്തുമാസത്തോളമായിട്ടും പണി പൂർത്തിയാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

ഷൊർണൂർ-നിലമ്പൂർ പാതയുടെ വൈദ്യുതീകരണത്തിനുള്ള ട്രാക്ഷൻ സബ് സ്റ്റേഷൻ നിർമ്മിക്കുന്നത് ഈ പ്ലാറ്റ്‌ഫോമിനു സമീപത്തായാണ്. ഇതിനിടയിൽ ഒരു ഓവുചാൽ നിർമ്മിക്കുന്നുണ്ട്.

അതിന്റെ പണി പൂർത്തിയായാൽ മാത്രമേ പ്ലാറ്റ് ഫോമിലേക്ക് നിർമാണസാമഗ്രികൾ എത്തിക്കാൻ സാധിക്കുകയുള്ളൂ.

അതാണ് പ്ലാറ്റ്ഫോമിന്റെ പണി വൈകാൻ കാരണമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *